വളർത്തുപൂച്ച ചത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് നടനുംസംവിധായകനുമായ നാദിർഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെ പരാതിനൽകിയിരിക്കുകയാണ് താരം. നാദിർഷയുടെ നൊബേൽ എന്നു പേരുള്ള പൂച്ചയാണ് ചത്തത്.
പൂച്ചയെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതാണെന്നും എന്നാൽ പെറ്റ് ആശുപത്രി അധികൃതരുടെഅനാസ്ഥമൂലം പൂച്ച ചത്തു പോയെന്നുമാണ് നാദിർഷ പറയുന്നത്. പൂച്ചഅക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തെന്നാണ് നാദിർഷ ഉന്നയിക്കുന്ന ആരോപണം.
പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിർഷയും മകളുമായിരുന്നു പാലാരിവട്ടത്തെ പെറ്റ് ആശുപത്രിയിൽഎത്തിയത്. അനസ്തേഷ്യ നൽകുന്നതിന് മുന്നെ അവർ പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ടിരുന്നു. പിന്നീട് കണ്ടത് പൂച്ചയുടെ ജഡമായിരുന്നെന്നും നാദിർഷ പറഞ്ഞു. ഇതിന് ശേഷം താന്‍ആശുപത്രിയിലെ ഡോക്ടറെ വിളിച്ചെങ്കിലും അവർ അവിടെയില്ലെന്നാണ് പറഞ്ഞത്. മറ്റൊരു ലേഡിഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോമരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുമാണ് നാദിർഷയുടെആവശ്യം.
നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ആശുപത്രിയിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട വളർത്തു മൃ ഗങ്ങളുമായി ചെന്ന് അബദ്ധം സംഭവിക്കരുതെന്നാണ് നടൻ കുറിച്ചത്. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങളെ നൽകരുതെന്നും നാദിർഷ കൂട്ടിച്ചേർത്തിരുന്നു.
Discussion about this post