സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ച് ഹൈക്കോടതി. കേരളത്തിലെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂർണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശനമുയർത്തിയത്.
സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര പ്രയാസകരമാണെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം മുതൽ പൊന്നാനി വരെയുള്ള യാത്ര അങ്ങേയറ്റം ദുഃസ്സഹമാണ്. എന്നാൽ പൊന്നാനി മുതൽ കോട്ടക്കൽ വരെ സുഗമമായി സഞ്ചരിക്കാമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു
Discussion about this post