ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇറാനിലെഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. അറുപതിലധികം യുദ്ധവിമാനങ്ങളുംമിസൈലുകളും ബോംബുകളുമുൾപ്പെടെ ഏകദേശം 120 ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽവെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇറാന്റെ ആണവായുധ നിർമാണത്തിൽ പ്രധാനപങ്കുവഹിക്കുന്ന സ്ഥാപനമാണ് എസ്പിഎൻഡി.എസ്പിഎൻഡി ഉൾപ്പെടെ ഇറാനിലെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽകനത്ത ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലെ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കുനേരെയുംആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചു.
Discussion about this post