സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത്റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. യുവതിയോട്സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്.
ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോ ഗിച്ച്പിടിച്ചുവാങ്ങി. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നാണ് കേസ്.
യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച് വിചാരണ ചെയ്യുന്നതിന്റെദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പലകാര്യങ്ങളും ഇയാളോട് ചോദിക്കുന്നതും യുവതിക്ക്മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് മുമ്പ്യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പേരുടെയുംകുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകർ നൽകുന്നവിശദീകരണം. പ്രതികൾ എസ്ഡിപിഐ ഓഫീസിൽ ആൺസുഹൃത്തിനെയെത്തിച്ച് അഞ്ച്മണിക്കൂർ ചോദ്യം ചെയ്തെന്ന് പോലീസ് പറഞ്ഞിരുന്നു.
അതേസമയം യുവതിയുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിഎസിപിക്ക് പരാതി നൽകി കുടുംബം. ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാണ്കുടുംബത്തിന്റെ ആവശ്യം. ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നുംപരാതിയിൽ പറയുന്നു.
Discussion about this post