തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവകുട്ടിക്ക് മുന്നറിയിപ്പ് നൽകി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. ഭാരതാംബ വിഷയത്തിലാണ് കെ സുരേന്ദ്രന്റെ വിമർശനം.
ശിവൻകുട്ടി പഴയ സിഐടിയു ഗുണ്ടയല്ല, മന്ത്രിയാണ്,മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട്കാര്യമില്ല. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎംനേതൃത്വം നിലയ്ക്ക് നിര്‍ത്തുന്നതാണ് അവര്‍ക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തലചൊറിയാന്‍ നില്‍ക്കണ്ട – അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.











Discussion about this post