പാസഞ്ചർ ട്രെയിൻ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നി ഇന്ത്യൻ റെയിൽവേ.. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസി ഇതര മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്നാണ് വിവരം. എസി ക്ലാസുകളുടെ നിരക്ക് വർദ്ധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.
500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർദ്ധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർദ്ധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല.
2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് വിവരം.
Discussion about this post