ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ സഹായം തേടി അലയുന്നത് തുടർന്ന് പാകിസ്താൻ. പാകിസ്താൻ അധിനിവേശ കശ്മീർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മദ്ധ്യസ്ഥത വഹിക്കാൻ സൗദിയുടെ സഹായമാണ് പാകിസ്താൻ തേടിയിരിക്കുന്നത്. ഭീകരവാദം, പാക് അധീന ജമ്മു കശ്മീർ (പിഒജെകെ), വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഇന്ത്യയുമായി സംസാരിച്ച് പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഷഹബാസ് ഷെരീഫ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അബ്ദുൾ അസീസ് അൽ സൗദിനോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതിന് മുൻപ്,ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനില വഹിക്കണമെന്ന് ട്രംപിനോട് പാകിസ്താൻ അഭ്യർത്ഥിച്ചിരുന്നു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭ്യർത്ഥന.
അതേസമയം ഭീകരവാദത്തിന്റെയും പിഒകെയുടെയും പ്രശ്‌നം പാകിസ്താൻ പരിഹരിക്കുന്നതുവരെ മറ്റ് ഒരു വിഷയവും അവരുമായി ചർച്ച ചെയ്യില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന കർശനനിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
Discussion about this post