മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കൻഡിൽ 3350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്നാട് സെക്കൻഡിൽ 1867 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ സംഭരിയ്ക്കാൻ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് വിവരം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Discussion about this post