ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾക്ക് മാത്രമേ ജസ്പ്രീത് ബുംറ കളിക്കു എന്നുള്ളത് പരസ്യപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദിച്ചു. ടോസിന് മുമ്പ് ഇന്ത്യ പ്ലെയിങ് ഇലവൻ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ബുംറയുടെ കാര്യത്തിൽ രഹസ്യ സ്വഭാവം തന്നെ ആയിരുന്നു നല്ലതെന്നും ആകാശ് പറഞ്ഞു .
ഇംഗ്ലണ്ടിലേക്ക് വരുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വെളിപ്പെടുത്തിയത് ബുംറ മൂന്ന് ടെസ്റ്റുകൾ മാത്രമേ കളിക്കൂ എന്നാണ്. ലീഡ്സിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ, ബുംറ ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നു. നിലവിലെ സാഹചര്യത്തിൽ താരം ഇനി രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധ്യതയുള്ളൂ.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ബുംറ ഇപ്പോൾ ഒരു മത്സരം കളിച്ചു, ബാക്കിയുള്ള നാല് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ കളിക്കാൻ കഴിയൂ എന്നാണ് നിലവിലെ അപ്ഡേറ്റ്. അത് നല്ല കാര്യമല്ല. രണ്ടാമത്തേ മത്സരത്തിൽ കളിച്ചാൽ പിന്നെ ഒരു കാര്യം വ്യക്തമാകും. ബുംറ ശേഷിക്കുന്ന മൂന്ന് മാസരങ്ങളിൽ ഒന്നിൽ മാത്രമേ കളിക്കു എന്ന്. ബുംറ ഇല്ലാത്ത വാർത്ത അറിഞ്ഞാൽ എതിരാളികൾ അത് അനുസരിച്ച് തന്ത്രം മാറ്റു. അത് പണിയാണ്. ” അദ്ദേഹം പറഞ്ഞു.
ആദ്യ ടെസ്റ്റിന്റെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ 24.4 ഓവറിൽ 5/83 എന്ന നിലയിൽ ജസ്പ്രീത് ബുംറ മികവ് കാണിച്ചിരുന്നു. എന്നിരുന്നാലും, രണ്ടാം ഇന്നിംഗ്സിൽ 371 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് പിന്തുടർന്നപ്പോൾ ബുംറ വിക്കറ്റ് എടുക്കുന്നതിൽ പരാജയപെട്ടു.
Discussion about this post