മകന്റെ മരണവാർത്തയറിഞ്ഞിട്ടും കുവൈറ്റിൽ നിന്നും എത്താൻ സാധിക്കാതെ ദുരിതത്തിലായ ജിനു ലൂയിസിന് സഹായമൊരുക്കിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണെന്ന് സുഹൃത്ത് ബിജു പുളിക്കണ്ടം.
ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിന്റെ അമ്മ ജിനു ലൂയിസ് കുവൈറ്റിൽ ഗൗരവകരമായ ചില നിയമനടപടികൾ നേരിട്ട് അവിടെ തടഞ്ഞുവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവരുടെ ആദ്യത്തെ സ്‌പോൺസറുടെ കടുത്ത ദ്രോഹ പ്രവർത്തികളിൽ നിന്നും രക്ഷതേടി ഓടി രക്ഷപെട്ട ജിനുവിന് മൊബൈൽ ഫോണടക്കം സകലതും നഷ്ടമായി.
ഇവരുമായി വീട്ടുകാർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജിനുവിന്റെ വീട്ടുകാർ, താനുമായും സുരേഷ് ഗോപിയുമായും അടുത്ത ബന്ധമുള്ള അണക്കര സ്വദേശിയായ ശരത് എന്നയാൾ വഴി തന്നെ ബന്ധപ്പെടുകയായിരുന്നു. അപ്പോൾ തന്നെ തൃശ്ശൂരിലുണ്ടായിരുന്ന സുരേഷ് ഗോപിയെ വിളിച്ചു കാര്യം പറഞ്ഞു. സുരേഷ് ചേട്ടൻ ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞുവെന്നും എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകിയെന്ന് ബിജു പറയുന്നു. ജിനുവിന്റെ മടങ്ങിവരവിന് പലരും അവകാശവാദമുന്നയിക്കുന്നത് കണ്ടാണ് താനിപ്പോൾ ഇക്കാര്യങ്ങൾ തുറന്നെഴുതുന്നതെന്നും ബിജു പുളിക്കക്കണ്ടം വ്യക്തമാക്കി.
അണക്കരയിലെ ചെല്ലാര്‍ക്കോവിലില്‍വെച്ചായിരുന്നു ഷാനറ്റിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഷാനറ്റും സുഹൃത്ത് അലന്‍ കെ ഷിബുവും സഞ്ചരിച്ച ബൈക്ക് ജീപ്പിലിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അലന്റെ സംസ്‌കാരം തൊട്ടടുത്ത ദിവസം തന്നെ നടന്നിരുന്നു. എന്നാല്‍ കുവൈറ്റിലുള്ള അമ്മ ജിനുവിന്റെ യാത്രയില്‍ തടസ്സം നേരിട്ടതോടെ ഷാനറ്റിന്റെ സംസ്‌കാരം നീളുകയായിരുന്നു.












Discussion about this post