ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായത് ഫീൽഡിലെ മോശം പ്രകടനമാണ്. ഹെഡിംഗ്ലിയിൽ നടന്ന പോരിൽ അഞ്ച് വിക്കറ്റ് തോൽവി ഇന്ത്യ ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിന്റെ അവസാന ദിനത്തിൽ, ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് ബെൻ ഡക്കറ്റിന്റെ 149 റൺസും, സാക്ക് ക്രോളിയുടെ 65 റൺസും, ജോ റൂട്ടിന്റെ 53 റൺസും, ജാമി സ്മിത്തിന്റെ 44 റൺസുമാണ്. ടെസ്റ്റിലുടനീളം, ഇന്ത്യ എട്ട് ക്യാച്ചിംഗ് അവസരങ്ങൾ വരെ നഷ്ടപ്പെടുത്തിയിരുന്നു. ഇത് ഇംഗ്ലണ്ടിന് അനുകൂലമായി. എട്ട് ക്യാച്ചിംഗ് അവസരങ്ങൾ ഇന്ത്യയ്ക്ക് 250 റൺസ് നഷ്ടമാണ് ഉണ്ടാക്കിയത്. 4 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ജയ്‌സ്വാൾ ആയിരുന്നു ഫീൽഡിലെ ഏറ്റവും വലിയ ദുരന്തം.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിൽ യശസ്വി ജയ്‌സ്വാൾ, 11 റൺസെടുത്ത് നിന്ന ബെൻ ഡക്കറ്റിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഒടുവിൽ 23.5 ഓവറിന് ശേഷം 62 റൺസെടുത്ത് ആണ് ഡക്കറ്റ് മടങ്ങിയത്. കൂടാതെ ഏഴാം ഓവറിൽ ഇന്ത്യയുടെ ഗൺ ഫീൽഡർ രവീന്ദ്ര ജഡേജയും ഡക്കിന്റെ ക്യാച്ച് എടുക്കാനുള്ള സുവാരണാവസരം നഷ്ടപ്പെടുത്തി. ആ സമയത്ത് അദ്ദേഹം 15 റൺസ് ആരുന്നു എടുത്തിരുന്നത്.
31-ാം ഓവറിൽ, ജയ്‌സ്വാൾ വീണ്ടും വില്ലനായി മാറി. ഒലി പോപ്പ് ആ സമയത്ത് 60 റൺസ് എടുത്ത് നിൽക്കുക ആയിരുന്നു. താരത്തിന്റെ ക്യാച്ച് ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയ ശേഷം സെഞ്ച്വറി നേടിയാണ് അദ്ദേഹം മടങ്ങിയത്. അധികമായി 46 റൺസ് കൂടി താരം ചേർത്തു. 72-ാം ഓവറിൽ 46 റൺസെടുത്ത ഹാരി ബ്രൂക്കിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കൈവിട്ടതും ഇന്ത്യക്ക് പണിയായി. ശേഷം 99 റൺസെടുത്ത് കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. ഇത് കൂടാതെ ജയ്‌സ്വാൾ 82 റൺസിൽ നിൽക്കെയും ബ്രൂക്കിനെ കൈവിട്ടിരുന്നു.
19 റൺസ് മാത്രം എടുത്ത് നിന്ന ജാമി സ്മിത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി സായ് സുദർശനും വില്ലനായി. ശേഷം 40 റൺ എടുത്ത് കഴിഞ്ഞാണ് ജാമി മടങ്ങിയത്. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ദയനീയ ഫീൽഡിങ് ഷോ തുടർന്നു. ഇംഗ്ലണ്ട് ഹീറോ ഡക്കറ്റ് 97-ൽ നിൽക്കുമ്പോൾ ജയ്‌സ്വാൾ വീണ്ടും ഫീൽഡിങ്ങിൽ ദുരന്തമായി. ക്യാച്ച് വിട്ട ശേഷവും മികവ് തുടർന്ന ഇംഗ്ലണ്ട് താരം 149 റൺ നേടിയാണ് മടങ്ങിയത്.
എന്തായാലും ഫീൽഡിൽ മികവ് കാണിച്ചില്ലെങ്കിൽ ഇന്ത്യക്ക് പണി കിട്ടുമെന്ന് ഉറപ്പാണ്.
Discussion about this post