നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി. സംഘം സഞ്ചരിച്ച ഡിങ്കിബോട്ട് തകരാറിലായതോടെയാണ് മടക്കയാത്ര പ്രതിസന്ധിയിലായത്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വാണിയമ്പുഴയിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയത്.
മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. ഡിങ്കി ബോട്ടിന്റെ എഞ്ചിൻ പ്രവർത്തിക്കാത്തതിനാൽ തിരികെ മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് ബോട്ടുകളുടെയും എഞ്ചിൻ തകരാറിലായിട്ടുണ്ട്.
അതേസമയം നാളെയാണ് ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരത്തേക്ക് പോകാൻ ഇന്നു രാത്രിയിലുള്ള ട്രെയിനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
Discussion about this post