ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ മുഹമ്മദ് സിറാജിനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. എതിർ ടീമിൽ സമ്മർദ്ദം സൃഷ്ടിച്ച് മുന്നേറണം എങ്കിൽ റണ്ണൊഴുക്ക് തടയാൻ സിറാജ് ശ്രമിക്കണം എന്നും അല്ലാത്തപക്ഷം അത് ടീമിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അശ്വിൻ ഓർമിപ്പിച്ചു.
സിറാജ് വിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെ ഉള്ള ശ്രമങ്ങൾ ധാരാളം റൺ വഴങ്ങുന്നതിലേക്ക് നയിക്കുന്നു എന്നാണ് അശ്വിൻ ഉന്നയിച്ച പ്രധാന ആരോപണം. അതിനാൽ തന്നെ സിറാജ് വിക്കറ്റ് എടുക്കാൻ മാത്രമല്ല റൺ വഴങ്ങാതിരിക്കുന്നതിൽ കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ടെന്നും മുൻ താരം സിറാജിനോട് അപായ സൂചനയായി പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ മേൽ സമ്മർദ്ദം ഉണ്ടാകാൻ കാരണം സിറാജ് ആണെന്ന് പറഞ്ഞ അശ്വിന്റെ വാക്കുകൾ ഇങ്ങനെ“മുഹമ്മദ് സിറാജിന് റൺസ് വഴങ്ങാതിരിക്കാൻ കഴിയുമോ? സിറാജ് എല്ലായ്‌പ്പോഴും വിക്കറ്റ് എടുക്കേണ്ടതില്ല. ഓരോ ഓവറിലും 4-5 റൺസ് വിട്ടുകൊടുക്കുന്നത് നിർത്താൻ കഴിയുമോ? സിറാജ് റൺ വഴങ്ങുംതോറും ഗില്ലിന് മേലുള്ള സമ്മർദ്ദം കൂടും. അപ്പോൾ അവൻ ബുംറയെ പന്തേൽപ്പിക്കും.”
“ബുംറ അതിനാൽ പെട്ടെന്ന് ക്ഷീണിതനാകുന്നു, അവനെ തുടരെയുള്ള ബൗളിംഗ് സ്പെല്ലുകൾ സമ്മർദ്ദത്തിലാകുന്നു. പിന്നെ റൺ ഒഴുക്ക് തടയാൻ ആകെയുള്ളത് ജഡേജയാണ്. പ്രസീദ് കൃഷ്ണ ആദ്യമായി കളിക്കുകയാണ്, അദ്ദേഹത്തിന് അനുഭവപരിചയമില്ല. അപ്പോൾ സിറാജ് ഉയർന്ന് വരാതെ രക്ഷയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് സിറാജ് ബോളിങ് പരിശീലകൻ മോർക്കലിൽ നിന്ന് ടിപ്സ് സ്വീകരിക്കണം എന്നും വിദേശ സാഹചര്യങ്ങളിൽ എങ്ങനെ പന്തെറിയണം എന്ന് അവൻ പഠിപ്പിക്കും എന്നും അശ്വിൻ പറഞ്ഞു.
Discussion about this post