പാകിസ്താൻ-ചൈന-ബംഗ്ലാദേശ് ത്രിരാഷ്ട്ര സംഖ്യം ഉയർന്നുവരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുഹമ്മദ് യൂനൂസിന്റെ ഇടക്കാല ബംഗ്ലാദേശ് സർക്കാർ.മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സമീപകാല കൂടിക്കാഴ്ചയിൽ ‘രാഷ്ട്രീയ’മല്ലെന്ന് സർക്കാർ വ്യക്തമാക്കി.
കുൻമിങ്ങിൽ നടന്ന ചൈന-ദക്ഷിണേഷ്യ എക്‌സ്‌പോസിഷൻ, ചൈന-ദക്ഷിണേഷ്യ സഹകരണ ഫോറം എന്നീ രണ്ട് ചൈനീസ് സ്‌പോൺസർ പ്രാദേശിക പരിപാടികളുടെ ഭാഗമായി ബംഗ്ലാദേശ്, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒരു ‘അനൗപചാരിക ത്രിരാഷ്ട്ര യോഗം’ നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് വിശദീകരണവുമായി ബംഗ്ലാദേശെത്തിയത്.
ഞങ്ങൾ ഒരു സഖ്യവും രൂപീകരിക്കുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം തൗഹിദ് ഹൊസൈൻ വ്യക്തമാക്കി. ഒരു സഖ്യവും രൂപീകരിക്കുന്നതിനുള്ള ഒരു ഘടകങ്ങളും ഇതിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്നതാണോ ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘തീർച്ചയായും ഒരു മൂന്നാം കക്ഷിയെ ലക്ഷ്യം വയ്ക്കുന്നതിനെക്കുറിച്ചല്ല (അത്) എനിക്ക് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും,’ ഹൊസൈൻ പറഞ്ഞു.
മൂന്ന് രാജ്യങ്ങളും ‘ത്രികക്ഷി സഹകരണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ’ നടത്തിയതായും ‘നല്ല അയൽപക്കം, പരസ്പര വിശ്വാസം, സമത്വം, തുറന്ന മനസ്സ്, ഉൾക്കൊള്ളൽ, പങ്കിട്ട വികസനം’ എന്നിവയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാൻ സമ്മതിച്ചതായും ചൈന പറഞ്ഞപ്പോൾ, മറുവശത്ത്, പാകിസ്താൻ ഈ സമ്മേളനത്തെ ‘ബംഗ്ലാദേശ്-ചൈന-പാകിസ്താൻത്രിരാഷ്ട്ര സംവിധാനത്തിന്റെ ഉദ്ഘാടന യോഗം’ എന്ന് വിശേഷിപ്പിച്ചു.
Discussion about this post