പാകിസ്താനിലുണ്ടായ മിന്നൽപ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. പ്രളയത്തിൽ എട്ടു പേർ കൂടിമരിച്ചുവെന്നാണ് വിവരം.ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴ മൂലമുണ്ടായ അപകടങ്ങളിൽമരിച്ചവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലാണ് ആക്രമണം.
സ്വാത് നദിയിൽ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് മുൻപ് പാകിസ്താൻ സർക്കാർപുറപ്പെടുവിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കുംസമീപമുള്ള സുരക്ഷ വർധിപ്പിക്കാനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശംനൽകിയിട്ടുണ്ട്.
Discussion about this post