മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം. കുഞ്ഞിന്റെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നാണ് വിവരം. കോട്ടക്കൽ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകൻ എസൻ അർഹൻ ഇന്നലെയാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്. എന്നാൽ പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറയുന്നത്.
കുഞ്ഞിന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ആരോപണമുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ മാതാവ് ശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ മാതാവ് ഫേസ്ബുക്കിൽ ആശുപത്രികളിൽ വിദഗ്ധരുടെ പരിചരണത്തോടെയുള്ള പ്രസവങ്ങളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും പോസ്റ്റിട്ടിരുന്നു.
വീട്ടിലെ പ്രസവാനുഭവം എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഗർഭകാലത്ത് ഒരിക്കൽ പോലും ആശുപത്രിയിൽ പോകുകയോ മരുന്ന് കഴിക്കുകയോ സ്‌കാനിംഗ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞിരുന്നു.ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവൻ നോമ്പുമെടുത്ത് ഗർഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എന്റെ ഗർഭകാലവും പ്രസവവും ഇത്ര സുഖമമായതെന്ന് എനിക്ക് പറയാൻ കഴിയുമെന്നും യുവതി അവകാശപ്പെട്ടിരുന്നു.
Discussion about this post