സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല. കുട്ടികൾ യൂണിഫോം ധരിച്ചാണ് സ്‌കൂളിൽ പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിത്. ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമാണ.് സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു. എതിർപ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടം പോലെ ചെയ്യാം. സൂംബ കൂട്ടികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാകൃതചിന്താഗതിക്കാരാണ് സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന് നേരത്തെ മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തിയിരുന്നു. 19ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹുസൈൻ മടവൂർ പറഞ്ഞു. സ്‌കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post