സംസ്ഥാനത്ത് മഴ കനക്കവെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ ധാരണയായി. ശക്തമായ മഴയിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറക്കാൻ തീരുമാനമായത്.രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്
പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.
ഡാമിലെ ജലനിരപ്പ് 136.20 അടിയായി ഉയർന്നു. അണക്കെട്ട് 12 മണിക്ക് തുറക്കും. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും ഉയർത്തും. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.
സെക്കന്റിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല. സെക്കന്റിൽ 2100 ഘനയടിയോളം വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്
Discussion about this post