ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 2024 ലെ ടി 20 ലോകകപ്പ് ഉയർത്തിക്കൊണ്ടു ഇന്ത്യ ചരിത്രം സൃഷ്ടിച്ചത് ജൂൺ 29 ന് ആയിരുന്നു. തോൽവി ഉറപ്പിച്ച മത്സരത്തിൽ ഇന്ത്യ അവസാനം ജയിച്ചുകയറുക ആയിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നാളുകൾക്ക് ശേഷം ഒരു ഐസിസി ട്രോഫി വിജയം സ്വന്തമാക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2013 ന് ശേഷമുള്ള ഐസിസി കിരീട നേട്ടവും 2007 ടി 20 ലോകകപ്പിന് ശേഷം ടി 20 കിരീടവിജയവും ഇന്ത്യക്ക് നേടാനായി. ശരിക്കുമൊരു കൂട്ടായ്മയുടെ വിജയം തന്നെയാണ് പിറന്നതെന്ന് പറയാം.
ടൂർണമെന്റിൽ ഇന്ത്യ വരുത്തിയ ഒരേയൊരു മാറ്റം മുഹമ്മദ് സിറാജും കുൽദീപ് യാദവും തമ്മിലുള്ളതായിരുന്നു. സിറാജ് എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും അമേരിക്കയിലെ പിച്ചുകളിൽ കളിച്ചപ്പോൾ, വെസ്റ്റ് ഇൻഡീസിലെ സൂപ്പർ 8, നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്ത്യ കുൽദീപിനെ ഉൾപ്പെടുത്തി, അവിടെ പിച്ചുകൾ സ്പിന്നിനെ പിന്തുണക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ഈ നീക്കം. യശസ്വി ജയ്‌സ്വാൾ, യുസ്‌വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ എന്നിവർ ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു എങ്കിലും ബെഞ്ചിൽ ഇരുന്നാണ് ഫൈനൽ മത്സരം ഉൾപ്പടെ ഇരുന്ന് കണ്ടത്.
ഋഷഭ് പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ സ്ഥാനത്ത് കളിപ്പിച്ചത്. എന്തായാലും, ഫൈനലിൽ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ടീം ആലോചിച്ചു എന്നും തയ്യാറായിരിക്കാൻ തന്നോട് പറഞ്ഞതായും സാംസൺ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ടോസിന് 10 മിനിറ്റ് മുമ്പ് ടീം അവരുടെ തീരുമാനം മാറ്റി, അതേ പ്ലെയിംഗ് ഇലവൻ കളിക്കാൻ തീരുമാനിച്ചു.
മത്സരത്തിന് മുമ്പ് രോഹിത് ശർമ്മ തന്നോട് ഈ തീരുമാനത്തെക്കുറിച്ച് ദീർഘനേരം സംസാരിച്ചതായി സാംസൺ പറഞ്ഞു. രോഹിതിന്റെ നേതൃത്വത്തിൽ ഫൈനലിൽ കളിക്കാൻ അവസരം ലഭിക്കാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഫൈനൽ കളിക്കാൻ എനിക്ക് ഒരു അവസരം ലഭിച്ചു. തയ്യാറായി നിൽക്കാൻ എന്നോട് ടീം പറഞ്ഞു. ഞാൻ തയ്യാറായിരുന്നു. എന്നിരുന്നാലും, ടോസിന് മുമ്പ് അവർ പഴയ ടീമിനൊപ്പം പോകാമെന്ന് തീരുമാനിച്ചു. എനിക്ക് വിഷമം ഒന്നും തോന്നിയില്ല. വാം-അപ്പിനിടെ, രോഹിത് എന്നെ അയാൾക്ക് അരികിലേക്ക് കൊണ്ടുപോയി, എന്തുകൊണ്ടാണ് അദ്ദേഹം ആ തീരുമാനം എടുക്കുന്നതെന്ന് വിശദീകരിക്കാൻ തുടങ്ങി. അയാൾ വിഷമിച്ച് അത് പറയാൻ തുടങ്ങിയപ്പോൾ ‘നമുക്ക് മത്സരം ജയിച്ചിട്ട് സംസാരിക്കാം.’ നീ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് ഞാൻ രോഹിത്തിനോട് പറഞ്ഞത്”
“ഒരു മിനിറ്റ് കഴിഞ്ഞ് അവൻ തിരിച്ചുവന്ന് എന്നോട് പറഞ്ഞു, ‘നിങ്ങളുടെ മനസ്സിൽ എന്നെ ശപിക്കുന്നുണ്ടെന്ന് എനിക്കറിയാം എന്നൊക്കെ.’എന്തായാലും ഞങ്ങൾ തമ്മിൽ അപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞ് നിർത്തി. ഫൈനലിന് കുറച്ചുസമയം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.” സഞ്ജു പറഞ്ഞു നിർത്തി.
എന്തായാലും തന്നോട് എന്തുകൊണ്ട് ടീമിലിടമില്ല എന്നൊക്കെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച, തന്റെ വിഷമം മനസിലാക്കിയ നായകന്റെ കാര്യത്തിൽ തനിക്ക് സന്തോഷം ഉണ്ടെന്നും അയാളോട് ബഹുമാനം കൂടുന്നു എന്നും സഞ്ജു പറഞ്ഞു. 2024 ലെ ടി20 ലോകകപ്പിന് ശേഷം, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം രോഹിത് ടി 20 യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇതോടെ സഞ്ജുവിന് ടീമിൽ സ്ഥിരമായി സ്ഥാനം കിട്ടി. അദ്ദേഹം മൂന്ന് സെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു.
Discussion about this post