ഇന്ത്യന്‍ നായകന് എം.എസ് ധോണിയോ ഉപനായകന്‍ വിരാട് കോഹ് ലിയോ പാക്കിസ്ഥാന് സന്ദര്‍ശിച്ചാല്‍ അവരെ കാണാനായി ആരാധാകരുടെ വലിയ നിരയും ട്രാഫിക് ബ്ലോക്കും ഉണ്ടാകുമെന്ന് പാക്ക് മുന്‍ നായകന് വസീം അക്രം. തനിക്കും ഇന്ത്യയില്‍ നിന്നും വളരെയധികം സ്നേഹം ലഭിച്ചിട്ടുണ്ട്.
1999ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ആഘോഷം തങ്ങള്‍ നടത്തിയതാണെന്നും അക്രം പറഞ്ഞു. ഇന്ത്യ ടുഡെ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അക്രത്തിന്റെ പരാമര്‍ശം.
നേരത്തെ ഇന്ത്യക്കാരില്‍ നിന്നാണ് പാക്കിസ്ഥാന്ക്കാരില് നിന്നുള്ളതിനേക്കാള്‍ സ്നേഹം ലഭിച്ചിട്ടുള്ളത് പാക്ക് നായകന് ഷാഹിദ് അഫ്രീദി പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നുവെന്ന് മുന്‍ പാക്ക് നായകന് ജാവേദ് മിയാന്‍ദാദ് പറഞ്ഞിരുന്നു.
Discussion about this post