ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. കൊൽക്കത്ത ഹൈക്കോടതിയുടെ പുതിയ വിധി പ്രകാരം മുഹമ്മദ് ഷമി, മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവായി. 34 കാരനായ ഷമി ഹാസിൻ ജഹാന്റെ ജീവനാംശത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനും മറ്റ് ചെലവുകൾക്കുമായി പ്രതിമാസം 2.5 ലക്ഷം രൂപയും നൽകണം.
‘ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കൽ’ നിയമപ്രകാരം വിവാഹമോചന കേസ് ഫയൽ ചെയ്ത, ഏഴ് വർഷം മുമ്പുള്ള (2018) തീയതി മുതൽ ഈ തുക ചുമത്തും. ഷമിയുടെ മുൻ ഭാര്യ ജഹാൻ, 2018-ൽ കൊൽക്കത്തയിലെ അലിപൂർ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുക ആയിരുന്നു. തന്റെയും മകളുടെയും ചെലവുകൾക്കായി ₹ 1.3 ലക്ഷം നൽകണമെന്ന് ആണ് ജഹാൻ ആദ്യം ആവശ്യപ്പട്ടത് . എന്നാൽ കീഴ്‌ക്കോടതി ആ ആവശ്യം നിരസിച്ചു.
ജസ്റ്റിസ് മുഖർജി തന്റെ ഉത്തരവിൽ ഇങ്ങനെ പറഞ്ഞു:
“എന്റെ അഭിപ്രായത്തിൽ, ഷമി മുൻ ഭാര്യക്ക് പ്രതിമാസം 1,50,000 രൂപയും മകൾക്ക് 2,50,000 രൂപയും നൽകുന്നത് രണ്ട് ഹർജിക്കാർക്കും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലേക്ക് നയിക്കും.”
ഹസിൻ ജഹാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) മുൻ മോഡലും ചിയർ ലീഡറുമാണ്. 2014 ൽ അവർ ഷമിയെ വിവാഹം ,കഴിച്ചു, 2015 ൽ അവർക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. എന്നിരുന്നാലും, 2018 ൽ ജഹാൻ, ഷമിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം, എന്നീ കുറ്റങ്ങൾ ചുമത്തി. ഇതോടെ ഇരുവരുടെയും ബന്ധം തകർന്നു.
Discussion about this post