2014ൽ നിന്ന് പോയ ചാമ്പ്യൻസ് ലീഗ് ടി 20 മറ്റൊരു രൂപത്തിൽ വീണ്ടും അവതരിക്കാൻ ഒരുങ്ങുന്നു. വേൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന പേരിലായിരിക്കും ടൂർണമെന്റ് വീണ്ടും ആരംഭിക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ വിജയകരമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രമുഖ ലീഗുകളിലെ വിജയികളാകും ഈ ടൂർണമെന്റിൽ പങ്കെടുക്കുക.
ഇന്ത്യൻ പ്രീമിയർ ലീഗ്, പാകിസ്ഥാൻ സൂപ്പർ ലീഗ്, ബിഗ് ബാഷ്, ദി ഹണ്ട്രഡ്, സൗത്താഫ്രിക്ക ടി 20 തുടങ്ങി ലോകത്തിലെ പ്രമുഖ ലീഗുകളിലെ വിജയികൾ ഇതോടെ നേർക്കുനേർ വരുന്ന കാഴ്ചയും കാണാൻ സാധിക്കും. പ്രമുഖ ബോർഡുകൾ എല്ലാ ആദ്യ ഘട്ട ചർച്ചകളിൽ വെള്ള കോടി പാറിച്ചതിനാൽ തന്നെ പുതിയ രൂപത്തിൽ ഉള്ള ലീഗിന്റെ അവതരണം നമുക്ക് കാണാൻ ആയേക്കും.
ഇന്ത്യൻ പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ടി 20 വിജയിച്ചിട്ടുണ്ട്. 2014-ലെ അവസാന CLT20 പതിപ്പിൽ, ഐപിഎല്ലിൽ നിന്ന് മൂന്ന് ടീമുകളും ബിബിഎല്ലിൽ നിന്ന് രണ്ട് ടീമുകളും ഉൾപ്പെടെ 10 ടീമുകളുടെ ഒരു മത്സരമായിരുന്നു നടന്നത്. പഴയ രീതികൾ ആണ് തുടരുന്നത് എങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മൂന്ന് ടീമുകൾ ലീഗിൽ ഉണ്ടാകും.
എന്തായാലും സ്‌പോൺസർഷിപ്പ് പ്രശ്നങ്ങൾ കാരണം നിർത്തിയ ലീഗ് വീണ്ടും ആരംഭിക്കുമ്പോൾ അവിടെ ഇന്ത്യൻ പ്രീമിയർ ലീഗിലെയും പാകിസ്ഥാൻ സൂപ്പർ ലീഗിലെയും ടീമുകൾ ഏറ്റുമുട്ടന്ന ആവേശ കാഴ്ച ആരാധകരെ സ്റ്റേഡിയത്തിൽ എത്താനും മത്സരം കാണാനും പ്രേരിപ്പിക്കും എന്ന് ഉറപ്പാണ്.
Discussion about this post