ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് യുവ ബാറ്റ്സ്മാൻ സായ് സുദർശനെ ഒഴിവാക്കിയതിന് പിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മാനേജ്‌മെന്റ് വമ്പൻ വിമർശനമാണ് നേരിടുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സുദർശനെ ഒരു മത്സരത്തിന് ശേഷം ഒഴിവാക്കിയ നീക്കത്തിന് പിന്നാലെയാണ് വിമർശനം വന്നിരിക്കുന്നത്.
ടോസിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്ന് മാറ്റങ്ങൾ ആണ് പറഞ്ഞത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ ഷാർദുൽ താക്കൂറിനെയും സുദർശനെയും അവർ ഒഴിവാക്കി. അവർക്ക് പകരം ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ജോലിഭാരം കാരണമാണ് ബുംറയെ ഒഴിവാക്കിയതായി വിശദീകരിച്ചെങ്കിലും, സുദർശനനെ ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.
23 കാരനായ സായ് ഐപിഎൽ 2025 സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി ഫിനിഷ് ചെയ്തു. ടെസ്റ്റ് ടീമിൽ അതിനാൽ തന്നെ താരത്തിന് കൂടുതൽ അവസരങ്ങൾ കിട്ടും എന്നാണ് കരുതപെട്ടത്. എന്നിരുന്നാലും, ഒരു അവസരം മാത്രം കൊടുത്ത് അദ്ദേഹത്തെ പുറത്താക്കിയതാണ് പലരെയും ചൊടിപ്പിച്ചത്. മികവ് കാണിച്ച പല താരങ്ങളെയും കേവലം ഒന്നോ രണ്ടോ മാസരങ്ങൾ കഴിഞ്ഞ് പുറത്താക്കിയ ഗംഭീറിന്റെ രീതിയെയും പലരും കുറ്റപ്പെടുത്തുന്നു.
ചില ഉദാഹരണങ്ങൾ നോക്കാം
സർഫറാസ് ഖാൻ: ഒരു മത്സരത്തിൽ 150 റൺസ് നേടി, ശേഷം രണ്ട് പരാജയങ്ങൾ , ടീമിൽ നിന്ന് പുറത്തായി!
ധ്രുവ് ജൂറൽ: ഒരു പരാജയം നേരിട്ടു, പിന്നെ പുറത്തായി!
ദേവദത്ത് പടിക്കൽ: ഒരു പരാജയം നേരിട്ടു, പിന്നെ പുറത്തായി!
നിതീഷ് കുമാർ റെഡ്ഡി: സെഞ്ച്വറി നേടി, ഒരു പരാജയം നേരിട്ടു, പിന്നെ പുറത്തായി!
സായ് സുദർശൻ: മോശം അരങ്ങേറ്റം. പുറത്തായി
എന്തായാലും ഈ ടെസ്റ്റ് പരമ്പരയിൽ മികച്ച ഫലം ഉണ്ടെങ്കിൽ ഗംഭീറിന്റെ ടെസ്റ്റ് പരിശീലകൻ എന്ന സ്ഥാനത്തിന്മേൽ ചോദ്യങ്ങൾ ഉണ്ടാകും.
THE NUMBERS 3 OF INDIA FROM BGT :
1st Test – Padikkal
2nd Test – Shubman Gill
3rd Test – Gill ( Dropped)
4th Test – kl Rahul
5th Test – Gill
1st Test – Sai Sudharsan
2nd Test – Karun Nair (Sai dropped)– It's Gautam Gambhir Era in test Cricket
— MANU. (@IMManu_18) July 2, 2025
Discussion about this post