2008-ൽ ഡൽഹിക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം നടക്കുന്നു. ചെന്നൈ നായകൻ ധോണി ഏവരും കരുതിയത് പോലെ തന്നെ ബാറ്റിങ് തിരഞ്ഞടുക്കുന്നു. ഗൗതം ഗംഭീറിന്റെയും നായകൻ വിരേന്ദർ സെവാഗിന്റെയും അന്നത്തെ യുവതാരം ശിഖർ ധവാന്റെയും മികവിൽ ഡൽഹി 187 – 5 എന്ന സ്‌കോറിൽ എത്തുന്നു. 49 പന്തിൽ 80 റൺ നേടിയ ഗൗതം ഗംഭീർ തന്നെ ആയിരുന്നു ഡൽഹി ഇന്നിങ്സിലെ ഹീറോ.
ചെന്നൈ മറുപടിയിൽ അവർക്ക് തകർപ്പൻ തുടക്കമാണ് കിട്ടിയത്. ടീമിലെ 2 ഓപ്പണർമാരും മികവിലേക്ക് വന്നപ്പോൾ ടീം ആഗ്രഹിച്ച തുടക്കമാണ് അവർക്ക് കിട്ടിയത്. എന്തായാലും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണി നിരാശപ്പെടുത്തി. 33 (33) റൺസ് നേടിയ ധോണി മൂന്ന് ബൗണ്ടറികൾ മാത്രമാണ് നേടിയത്.
റൺ കണ്ടെത്താൻ ശരിക്കും ബുദ്ധിമുട്ടിയ ധോണി ഒടുവിൽ യോ മഹേഷിന്റെ പന്തിൽ പുറത്താകുന്നു . എന്തായാലും ആൽബി മോർക്കലും മൻപ്രീത് ഗോണിയും ഒകെ നൽകിയ സംഭാവന ആയപ്പോൾ ചെന്നൈ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നു. ഇങ്ങനെ ഉള്ള മത്സരത്തിൽ ആരായിരിക്കും മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുക?
49 പന്തിൽ 80 റൺ നേടിയ ഗൗതം ഗംഭീർ ആണോ? 23 പന്തിൽ 40 റൺ നേടിയ ചെന്നൈ ഓപ്പണർ വിദ്യുത് ശിവരാമകൃഷ്ണൻ ആണോ? അതോ 28 പന്തിൽ 44 റൺ നേടിയ സ്റ്റീഫൻ ഫ്ലെമിംഗ് ആണോ? എന്നാൽ ഇവർ മൂന്ന് പേരും അല്ല പകരം 33 പന്തിൽ 33 റൺ നേടിയ മഹേന്ദ്ര സിങ്ങ് ധോണിയാണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഒരുപക്ഷെ ധോണിക്ക് പോലും എന്തിനാണ് തനിക്ക് ഇങ്ങനെ ഒരു അവാർഡ് കിട്ടിയത് എന്ന് അതിശയം തോന്നിയേക്കാവുന്ന ഒരു പ്രഖ്യാപനം തന്നെ ആയിരുന്നു ഇത്. ഒരു ക്യാച്ച് പോലും എടുക്കാതെ , ടീമിനെ സമ്മർദ്ദത്തിലാക്കി ബാറ്റ് ചെയ്ത ധോണിയെ എന്ത് കണ്ടിട്ടാണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
5 പന്തിൽ 13 റൺ എടുക്കുകയും ബോളിങ്ങിൽ 1 വിക്കറ്റ് നേടുകയും ചെയ്ത മൻപ്രീത് ഗോണിയെ ഉദ്ദേശിച്ചുള്ള അവാർഡ് ആകും ധോണിക്ക് ആൾ മാറി നൽകിയിരിക്കുക എന്നാണ് ചിലർ എങ്കിലും ഇന്നും വിശ്വസിക്കുന്നത്.
Discussion about this post