ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശന വേളയിൽകമല പെർസാദ്-ബിസെസ്സറിനെ ‘ബിഹാറിന്റെ മകൾ’ എന്നാണ് നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. രാജ്യത്തെ പ്രധാനമന്ത്രിയുടെ പൂർവ്വികർ ബിഹാറിലെ ബക്‌സറിൽ നിന്നുള്ളവരാണെന്നും അവർ ആ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി ”ബിഹാറിന്റെ പൈതൃകം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമാണ്. നൂറ്റാണ്ടുകളായി വിവിധ മേഖലകളിൽ ബിഹാർ ലോകത്തിന് വഴികാട്ടിയാണ്. 21-ാം നൂറ്റാണ്ടിലും ബിഹാറിൽ നിന്ന് പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തം കൊണ്ടോ കുടുംബപ്പേര് കൊണ്ടോ മാത്രമല്ല നമ്മൾ ബന്ധപ്പെട്ടിരിക്കുന്നത്, സ്വന്തമായുള്ളവരിലൂടെയുമാണ് നമ്മൾ ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യ നിങ്ങളെ ഉറ്റുനോക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പ്രധാനമന്ത്രി കമലയുടെ പൂർവ്വികർ ബിഹാറിലെ ബക്‌സറിൽ നിന്നുള്ളവരായിരുന്നു. അവർ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ആളുകൾ അവരെ ബിഹാറിന്റെ മകളായി കണക്കാക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
25 വർഷം മുമ്പുള്ള തന്റെ സന്ദർശനത്തെക്കുറിച്ചും മോദി പരാമർശിച്ചു, അതിനുശേഷം കരീബിയൻ രാജ്യവും ഇന്ത്യയും തമ്മിലുള്ള സൗഹൃദം എത്രത്തോളം ശക്തമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബനാറസ്, പട്ന, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ട്രിനിഡാഡിലും തെരുവ് നാമങ്ങളായി കാണപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1987-ൽ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചയാളാണ് കമല പെർസാദ്-ബിസെസ്സർ. കരീബിയൻ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി, അറ്റോർണി ജനറൽ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും അവർ ശ്രദ്ധേയയാണ്. കോമൺവെൽത്ത് ഓഫ് നേഷൻസിന്റെ അധ്യക്ഷയായ ആദ്യ വനിതയും ഇന്ത്യയ്ക്ക് പുറത്ത് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജയുമാണ് അവർ.
Discussion about this post