എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഇംഗ്ലണ്ട് മണ്ണിൽ ഒരു ഇന്ത്യൻ താരം 23 വർഷങ്ങൾക്ക് ശേഷം നേടുന്ന ഇരട്ട സെഞ്ച്വറി, ഒരു ഇന്ത്യൻ നായകന്റെ ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ഉൾപ്പടെ ഒരുപിടി നേട്ടങ്ങളാണ് ഗിൽ സ്വന്തമാക്കിയത്.
എന്നാൽ സെവാഗിനും അതുപോലെ കരുൺ നായർക്കും ശേഷം ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കുന്ന താരം എന്ന നേട്ടം സ്വന്തമാക്കാൻ ഉള്ള അവസരം ഗില്ലിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു നിമിഷത്തെ അലസത താരത്തിന്റെ വിക്കറ്റിലേക്ക് നയിച്ചു. അത്രയും നേരം ക്ഷമയോടെ ബാറ്റ് ചെയ്ത ഗിൽ ജോഷ് ടംഗിന് ഡകറ്റ് സമ്മാനിച്ചാണ് മടങ്ങിയത്.
എന്നാൽ ഗില്ലിന്റെ വിക്കറ്റിന്റെ പൂർണ ക്രെഡിറ്റ് ജോഷ് ടംഗിന് അവകാശപ്പെട്ടത് അല്ല. അത് ഹാരി ബ്രൂക്കിന് ഉള്ളത് ആണെന്ന് പറഞ്ഞാൽ ഞെട്ടേണ്ട. ഹാരി ബ്രൂക്ക് ഭാഗമായി മൈൻഡ് ഗെയിമിലാണ് ഗില്ലിന്റെ ശ്രദ്ധ പോകുകയും ഒടുവിൽ അദ്ദേഹത്തിന്റെ വിക്കറ്റും പോയതിലേക്ക് നയിച്ചതും. ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം ഓവറിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ബ്രൂക്ക് ഗില്ലിനെ സ്ലഡ്ജ് ചെയ്യാൻ ആരംഭിച്ചു. “290 റൺ നേടി കഴിഞ്ഞാൽ പിന്നെ ക്രീസിൽ നിൽക്കുന്നത് എളുപ്പമല്ല.”
2024 ൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള ഹാരി, ഗില്ലിനെ ശരിക്കും സമ്മർദ്ദത്തിലാക്കിയെന്ന് പറയാം. താരത്തിന്റെ ഈ സംസാരത്തിന് ശേഷം വന്ന ഓവറിലെ മൂന്നാം പന്തിലാണ് ഗില്ലിന്റെ വിക്കറ്റ് വീണത്. ആദ്യ ടെസ്റ്റിലും മൈൻഡ് ഗെയിമിലൂടെ പ്രസീദ് കൃഷ്ണയുടെ വിക്കറ്റ് വീഴ്ത്തുന്നതിൽ ബ്രൂക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.
— The Game Changer (@TheGame_26) July 3, 2025
Discussion about this post