തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.102 വയസുളള വിഎസ് അച്യുതാനന്ദൻ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു
Discussion about this post