ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ലീഡ് വർദ്ധിപ്പിച്ചുകൊണ്ട്, സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ തന്റെ മിന്നുന്ന ഫോം നിലനിർത്തി. ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യ തിരിച്ചുവരവ് നടത്തി അഞ്ച് മത്സര പരമ്പര 1-1 ന് സമനിലയിലാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ ഇന്നങ്സിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ച ഗിൽ നേടിയത് 269 റൺസ്. ശേഷം രണ്ടാം ഇന്നിങ്സിൽ ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ വീണ്ടും മികവ് കാണിച്ച ഗിൽ നേടിയത് 161 റൺസ്. ചുരുക്കി പറഞ്ഞാൽ രണ്ട് ഇന്നിങ്‌സിലുമായി അടിച്ചുകൂട്ടിയത് 430 റൺസ്. എന്തായാലും വലിയ രീതിയിൽ ഉള്ള കൈയടിയാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.
അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ഗില്ലും ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി ബ്രൂക്കും തമ്മിലുള്ള സ്റ്റമ്പ് മൈക്ക് സംസാരം ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സംഭാഷണം തുടങ്ങിയത് ഇങ്ങനെയാണ്: ഹാരി ബ്രൂക്ക് ഇങ്ങനെ പറഞ്ഞു: “450 അടിച്ചു നിങ്ങൾ, ഡിക്ലയർ ചെയ്യുന്നില്ലേ? ശുഭ്മാൻ, നാളെ മഴ പെയ്യുമെന്ന് ഞാൻ പറയുന്നു, നാളെ ഉച്ചകഴിഞ്ഞ് മഴ പെയ്യും.
ഗിൽ: “ഞങ്ങൾക്ക് നിർഭാഗ്യം”. ഹാരി ബ്രൂക്ക് പറഞ്ഞ മറുപടി ഇങ്ങനെ- “എങ്കിൽ സമനിലയുമായി മടങ്ങുക” എന്തായലും ഈ സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യ ലീഡ് ഉയർത്തി കൊണ്ട് പോയിരുന്ന സമയത്ത് ഇംഗ്ലണ്ട് താരങ്ങൾ അവസ്ഥരായിരുന്നു. അതിനാൽ തന്നെ എത്രയും വേഗം ഇന്ത്യ ഡിക്ലയർ ചെയ്യാൻ ആഗ്രഹിച്ച സമയത്ത് ആണ് ഹാരിയുടെ അഭിപ്രായം വന്നത്. എന്തായാലും 608 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്.
സുനിൽ ഗവാസ്കർ (വെസ്റ്റ് ഇൻഡീസിനെതിരെ, കൊൽക്കത്ത, 1978) വിരാട് കോഹ്‌ലി (ഓസ്ട്രേലിയയ്‌ക്കെതിരെ, അഡലെയ്ഡ്, 2014) എന്നിവർക്കൊപ്പം ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി ഗിൽ മാറി.
https://twitter.com/i/status/1941509018280919429
Discussion about this post