ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി ഇറങ്ങുന്നത് ഇംഗ്ലണ്ട് പോലെ ഒരു വലിയ മണ്ണിൽ. സീനിയർ താരങ്ങളിൽ പ്രമുഖർ വിരമിച്ച സാഹചര്യത്തിൽ കിട്ടിയിരിക്കുന്നത് വലിയ ഉത്തരവാദിത്വം, അടുത്ത സൂപ്പർ സ്റ്റാർ എന്ന ലേബലും അത് നൽകുന്ന ഗുണവും ദോഷവും. എന്തായാലും ബാറ്റ് കൊണ്ട് മികവ് കാണിച്ചിട്ടും ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ പലരും അയാളെ ട്രോളാണ് തുടങ്ങി, ഈ ചെറുക്കനെ കൊണ്ടൊന്നും നടക്കില്ല എന്ന് പറയാൻ തുടങ്ങി. അങ്ങനെയൊക്കെ വിമർശനം വന്നിട്ടും അയാൾ മിണ്ടിയില്ല, തന്റെ കഴിവിൽ അയാൾക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് പറയാം.
എന്തായാലും ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമുണ്ടായ വിമർശനത്തെ കാറ്റിൽപറത്തി രണ്ടാം മത്സരത്തിൽ ഗിൽ തന്നെ മുന്നിൽ നിന്ന് നയിച്ച് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്. ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിന്റെ കൂട്ടാൻ ലക്ഷ്യം മുന്നോട്ട് വെച്ച ടീം അവരെ ഇപ്പോൾ 72 – 3 എന്ന നിലയിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇപ്പോഴിതാ സ്റ്റാർ സ്‌പോർട്‌സ് പുറത്തുവിട്ട ഒരു വീഡിയോയിൽ ഇംഗ്ലണ്ട് ബാറ്റിംഗിനിടെ ഫീൽഡ് പ്ലെയ്‌സ്‌മെന്റിനെക്കുറിച്ചുള്ള സംഭാഷണത്തിൽ സിറാജും ഗില്ലും ഏർപ്പെടുന്നത് കാണാം . അവിടെ താൻ ആഗ്രഹിച്ച പോലെ ഫീൽഡ് കിട്ടാത്ത അസ്വസ്ഥതയിൽ സിറാജ് ഇങ്ങനെ പറഞ്ഞു “ഞാൻ ആ സ്ഥലത്തെക്കുറിച്ചാണ് സംസാരിച്ചത്. അവിടെയും ഒരു ഫീൽഡർ ഉണ്ട്.”
ഗിൽ ക്ഷമയോടെ സിറാജ് പറയുന്നത് കേട്ടു. പിന്നീട് ഓഫ്‌സൈഡിൽ ഒരു ക്യാച്ചിന് സാധ്യത ഉണ്ടെന്നും നോർമൽ ഡെലിവറി എറിഞ്ഞാൽ മതിയെന്നും ഗില്ലിനെ ഉപദേശിച്ചു. വാക്കുകൾ ഇങ്ങനെ: “ഒരു ക്യാച്ച് ഉണ്ടാകും. കഴിഞ്ഞ തവണയും അവൻ ഇതേ രീതിയിൽ പുറത്തായി. ഞാൻ പറയുന്നത് കേൾക്കൂ. ലീഡ്സിലെ വിക്കറ്റിൽ നിന്ന് ഈ വിക്കറ്റ് വ്യത്യസ്തമാണ്. സാധാരണ ഡെലിവറി തന്നെ എറിയുക.”
എന്തായാലും ഗിൽ പറഞ്ഞത് പോലെ തന്നെ സിറാജ് എറിഞ്ഞ നോർമൽ ഡെലിവറിയിൽ ബാറ്റ് ചെയ്ത ക്രാളിക്ക് പിഴച്ചു. സബ് ഫീൽഡർ സായ് സുദർശന് ബാക് വേർഡ് പോയിന്റിൽ ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ” അപ്പോഴേ ഞാൻ പറഞ്ഞില്ലേ” എന്തായാലും ഗില്ലിലെ നായകൻ എത്ര മിടുക്കൻ ആയെന്ന് ഈ ഒരൊറ്റ സംഭവം പറയും.
https://twitter.com/i/status/1941547630330511665
Discussion about this post