ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കടുത്ത പ്രതിസന്ധിയിലായതിനാൽ ഇംഗ്ലണ്ട് അറ്റാക്ക് ചെയ്യാനോ ജയിക്കാനോ ശ്രമിക്കാതെ പകരം സമനിലക്കായി ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക് പറഞ്ഞു. നേരത്തെ ഇന്ത്യ എത്ര വലിയ സ്കോർ മുന്നിൽ തന്നാലും തങ്ങൾ ജയിക്കാനായി ശ്രമിക്കുമെന്നായിരുന്നു ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി ബ്രൂക്ക് പറഞ്ഞത്.
എഡ്ജ്ബാസ്റ്റണിൽ വിജയത്തിനായി 608 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട്, കളി നിർത്തുമ്പോൾ 3 വിക്കറ്റിന് 72 എന്ന നിലയിലാണ്, ഒല്ലി പോപ്പും (24*) ഹാരി ബ്രൂക്കും (15*) ആണ് നിലവിൽ ക്രീസിൽ നിൽക്കുന്നത്. എങ്ങനെ എങ്കിലും ഈ മത്സരം സമനിലയിലാക്കാൻ ഇന്ന് എങ്ങനെയും പിടിച്ച് നിൽക്കാൻ തന്നെയാകും ഇംഗ്ലണ്ടിന്റെ ശ്രമം എന്ന് വ്യക്തമാണ്.
സ്റ്റോക്സ്-മക്കല്ലം യുഗം ഇതുവരെ ആക്രമണ ക്രിക്കറ്റിന്റെ അവസാന വാക്കാണ്. എന്നിരുന്നാലും, സമനിലക്കായി കളിക്കാൻ തന്നെയാകും ഇപ്പോൾ നല്ലതെന്ന് ട്രെസ്കോത്തിക്ക് സമ്മതിച്ചു. ഇംഗ്ലണ്ട് എത്ര ആക്രമണാത്മകമാണെങ്കിലും 90 ഓവറിൽ 500 ൽ കൂടുതൽ റൺസ് പിന്തുടരുന്നത് നടക്കാൻ പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
“സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. കളി സമനിലയിലാക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലെത്തിയാൽ തീർച്ചയായും അങ്ങനെ തന്നെയായിരിക്കും. ജയിക്കുകയോ തോൽക്കുകയോ ചെയ്താൽ മതിയെന്ന് മനസ്സിലാക്കാൻ ഞങ്ങൾ മണ്ടന്മാരല്ല, കളിക്കുന്ന ഓരോ കളിയിലും മൂന്ന് ഫലങ്ങൾ സാധ്യമാണ്. എന്നാൽ നമ്മുടെ കാലത്ത് മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അതിനാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം,” ട്രെസ്കോത്തിക്ക് പറഞ്ഞു.
നിലവിൽ ഇന്ത്യക്കും ജയത്തിനും മുന്നിൽ ഉള്ള ഏക തടസം എഡ്ജ്ബാസ്റ്റണിൽ പെയ്യുന്ന മഴ മാത്രമാണെന്ന് പറയാം.
Discussion about this post