യുവസംവിധായകയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹരജിസ്‌ട്രേഷൻ ഡൽഹിയിൽ വച്ച് നടന്നിരുന്നു. ഹരിയാന സ്വദേശികളായ ആർകെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹർഷിത്.
വിവാഹവാർത്ത പുറത്ത് വന്നതിന് പിന്നാലെ ഐഷ സുൽത്താനയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടാവുന്നത്. ഐഷ സുൽത്താനയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വലിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഇനി നീ ഹിന്ദുവിനെ കല്യാണം കഴിച്ചു അതിൽ പ്രസവിച്ച മക്കൾ വലുതാകുമ്പോൾ ജയ് ശ്രീരാം വിളിച്ച് മുസ്ലീങ്ങളെ കൊല്ലാൻ വരരുതെന്ന് കമന്റുകളുണ്ട്. പ്രവൃത്തിമോശമായോ എന്ന് സ്വയം ചിന്തിക്കുക, താത്തയുടെ നാലാമത്തെ വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,താത്ത അങ്ങനെ സംഘിണി ആയി,നിക്കാഹിലൂടെ അല്ലാത്ത.. എല്ലാം ബന്ധവും ഇസ്ലാമിന്റെ റൂൾസ് അനുസരിച്ചു.. ഹറാം..രജിസ്റ്റർ മാരേജ് ഇസ്ലാമിൽ അനുവദനീയം അല്ലെന്നും കമന്റുകളുണ്ട്.
ഐഷയുടേയും ഹർഷിതിന്റേയും വിവാഹവാർത്ത നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായിക തന്നെ വിവാഹവിവരം സ്ഥിരീകരിച്ചു. പിന്നീട്, വിവാഹച്ചടങ്ങളുകളുണ്ടാകും എന്നാണ് റിപ്പോർട്ട്.
Discussion about this post