ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലായി 430 റൺസ് നേടിയ ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുടടെ പ്രശംസ നേടുകയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 ന് സമനിലയിലാക്കിക്കൊണ്ട് 336 റൺസിന് ഇന്ത്യ വിജയിച്ചപ്പോൾ ഗിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ടെസ്റ്റിൽ താരം 269 ഉം 161 ഉം റൺസ് നേടി. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരത്തിൽ കേട്ട പിഴവുകൾ അദ്ദേഹം നികത്തുന്ന കാഴ്ചയും കാണാൻ സാധിച്ചു, അദ്ദേഹത്തിന്റെ ബൗളിംഗ് മാറ്റങ്ങളും ഫീൽഡ് പ്ലേസ്‌മെന്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റിന് പരാജയപ്പെട്ടതിന് ശേഷം, ഗിൽ തന്റെ കളിക്കാരെ പുനഃസംഘടിപ്പിക്കുകയും ബെൻ സ്റ്റോക്‌സിന്റെ ടീമിനെതിരെ വ്യക്തമായ ഹോംവർക്ക് നടത്തി കളത്തിൽ ഇറങ്ങുകയും ചെയ്‌തു,
ഇന്ത്യയുടെ തകർപ്പൻ വിജയത്തിനുശേഷം ഡ്രസ്സിംഗ് റൂമിൽ ഗില്ലിനോടുള്ള ബഹുമാനം വർദ്ധിക്കുമെന്ന് മുൻ കളിക്കാരൻ സുനിൽ ഗവാസ്കർ പറഞ്ഞു. “അദ്ദേഹത്തിന്റെ ശാന്തത വലിയ രീതിയിൽ പ്രശംസ അർഹിക്കുന്നു. അദ്ദേഹം ഉടൻ തന്നെ ഇന്ത്യൻ കളിക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ക്യാപ്റ്റനാകും,” സുനിൽ ഗവാസ്കർ പറഞ്ഞു.
“ഗിൽ നിങ്ങളോട് പത്താം നിലയിൽ നിന്ന് ചാടാൻ പറഞ്ഞാൽ, താരങ്ങൾ അദ്ദേഹത്തിന് വേണ്ടി അത് ചെയ്യും. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മിടുക്കനാണ്. ഗിൽ ഒരു ബാറ്റ്സ്മാനും ക്യാപ്റ്റനുമായി ഒരുപാട് മുന്നേറി” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും മൂന്ന് ദിവസത്തിന് ശേഷം ലോർഡ്‌സ് ടെസ്റ്റ് നടക്കുമ്പോൾ അവിടെ ബുംറയുടെ വരവിൽ ആരെ ഒഴിവാക്കും എന്നത് മാത്രമായിരിക്കും ഇനി ഗില്ലിന്റെ ടെൻഷൻ.
Discussion about this post