ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ചൈനയും പാകിസ്താനും ചേർന്ന് റഫേൽ യുദ്ധവിമാനത്തിനെതിരെ വൻ നുണപ്രചാരണം നടത്തുന്നതായി റഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യ ഏജൻസികളും. റഫേലിന്റെ പ്രകടനത്തെ കുറിച്ച് ലോകരാജ്യങ്ങൾക്ക് മേൽ മോശം ചിന്തയുണർത്താൻ തക്കവണ്ണമുള്ള പ്രചരണങ്ങളാണ് ചൈന നടത്തുന്നത്. ഫ്രാൻസിന്റെ മുൻനിര യുദ്ധവിമാനത്തിന്റെ പ്രശസ്തിയും വിൽപ്പനയും തകർക്കാനുള്ള ശ്രമങ്ങൾ പക്ഷേ വിലപോയില്ലെന്നാണ് യാഥാർത്ഥ്യം.
ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനങ്ങൾ വാങ്ങാൻ തയ്യാറായ രാജ്യങ്ങളെ പ്രത്യേകിച്ച് ഇന്തോനേഷ്യയെ, കൂടുതൽ വാങ്ങരുതെന്ന് പ്രേരിപ്പിക്കാനും മറ്റ് സാധ്യതയുള്ള വാങ്ങുന്നവരെ ചൈനീസ് നിർമ്മിത വിമാനങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചുവത്രേ. എല്ലാ രാജ്യങ്ങളോടും ഫ്രഞ്ച് യുദ്ധവിമാനമായ റഫേൽ വാങ്ങരുതെന്ന സന്ദേശം നൽകുകയായിരുന്നു ചൈനയെന്ന് ഫ്രഞ്ച് രഹസ്യഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ്. 10 മുതൽ 12 കോടി ഡോളർ വരെയാണ് ഒരു റഫാൽ ജെറ്റിന്റെ വിലയെന്നും ഇതിനേക്കാൾ ഫലപ്രദമാണ് അതിന്റെ മൂന്നിലൊന്ന് വിലയുള്ള ചൈനയുടെ യുദ്ധവിമാനങ്ങൾ വാങ്ങിയാൽ മതിയെന്നാണ്
സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റുകൾ, റഫാൽ അവശിഷ്ടങ്ങൾ കാണിക്കുന്ന കൃത്രിമ ചിത്രങ്ങൾ, എഐ സൃഷ്ടിച്ച ഉള്ളടക്കം, പോരാട്ടം അനുകരിക്കുന്നതിനായി വീഡിയോ-ഗെയിം ചിത്രീകരണങ്ങൾ എന്നിവ ഈ പ്രചാരണത്തിൽ ഉൾപ്പെടുന്നുവെന്ന് ഫ്രാൻസ് അധികൃതർ പറയുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചൈന അവരുടെ എംബസികൾ വഴിയും റഫേഷിനെതിരെ നുണപ്രചരണത്തിന് ശ്രമിച്ചു. നിരവധി പ്രതിരോധവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന വെബ്‌സൈറ്റുകളിലും റഫേലിനെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
Discussion about this post