2025 ലെ വിംബിൾഡൺ മത്സതവേദിയിലെ വിരാട് കോഹ്‌ലിയുടെ സാന്നിധ്യം വലിയ രീതിയിൽ ചർച്ച ആയിരുന്നു. എന്തായാലും മത്സരം കണ്ടതിന് ശേഷം സംസാരിച്ച കോഹ്‌ലി ടെന്നീസിനെയും ക്രിക്കറ്റിനെയും താരതമ്യം ചെയ്യുകയും ചെയ്‌തു. 2025 ലെ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയത്തിന് ശേഷമുള്ള ആഘോഷ പരിപാടിക്കിടെ ഉണ്ടായ ദാരുണമായ അപകടവും അതെ തുടർന്നുള്ള വിവാദത്തിനും ശേഷമുള്ള കോഹ്‌ലിയുടെ പൊതുവേദിയിൽ ഉള്ള ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്. ജൂലൈ 7 തിങ്കളാഴ്ച നൊവാക് ജോക്കോവിച്ചും അലക്സ് ഡി മിനൗറും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരം കാണാനാണ് കോഹ്‌ലി എത്തിയത്.
സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ, ക്രിക്കറ്റും ടെന്നീസും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് കോഹ്‌ലി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “സ്റ്റേഡിയത്തിലെ വലിയ ജനക്കൂട്ടം കാരണം ക്രിക്കറ്റ് വളരെയധികം സമ്മർദ്ദം ചെലുത്തുന്നു എന്ത് സത്യമാണ്. എന്നിരുന്നാലും, നിങ്ങൾക്കും കാണികൾക്കും ഇടയിലുള്ള ദൂരം കാരണം ടെന്നീസിലെ പോലെ അല്ല. നമ്മൾ ബാറ്റ് ചെയ്യുമ്പോൾ, ആരാധകർ വളരെ അകലെയാണ്, അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും . ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുമ്പോൾ ഒഴികെ, നിങ്ങളുടെ ചെവിയിൽ നിന്ന് നേരിട്ട് ആർപ്പുവിളികളോ ബഹളങ്ങളോ കേൾക്കില്ല. എന്നിരുന്നാലും, നിങ്ങളുടെ വ്യക്തിഗത പ്രകടനത്തിൽ ഈ ആരാധകർ അത്ര കണ്ട് ബാധിക്കില്ല.”
“ടെന്നീസിൽ, എല്ലാം വ്യത്യസ്തമാണ്, ഒരൊറ്റ പോയിന്റിന് എല്ലാം മാറ്റാൻ കഴിയും. കളിക്കാർ അനുഭവിക്കുന്ന സമ്മർദ്ദം കൂടുതലാണ്. കാണികൾ അടുത്താണ് ഇരിക്കുന്നത്. ടെന്നീസ് കളിക്കാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. സമ്മർദ്ദം ഒഴിവാക്കി കളിക്കേണ്ടതും ഫിറ്റ്നസ് നിലനിർത്തേണ്ടതും അവരെ സംബന്ധിച്ച് പ്രശ്‌നമാണ്”
സെന്റർ കോർട്ടിൽ നടന്ന പോരിൽ ജോക്കോവിച്ച് ഡി മിനോറിനെതിരെ 1-6, 6-4, 6-4, 6-4 എന്ന സ്കോറിന് വിജയിച്ചു. ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് ഇതോടെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു, അവിടെ അദ്ദേഹം ഫ്ലാവിയോ കൊബോളിയുമായി മത്സരിക്കും.
Discussion about this post