അടുത്ത കേരളമുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവ്വേഫലം പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണയ്ക്കുന്നതെന്ന് ശശി തരൂർ അവകാശപ്പെട്ടു. സ്വകാര്യ ഏജൻസിയുടെ സർവേ ഫലം എക്‌സിൽ പങ്കുവച്ചുകൊണ്ടായിരുന്നു തരൂരിന്റെ അവകാശ വാദം. വോട്ട് വൈബ് എന്ന ഏജൻസിയാണ് സർവേ സംഘടിപ്പിച്ചത്. ഇതേപ്പറ്റി ഓൺലൈൻ പോർട്ടലിൽ വന്ന വാർത്തയാണ് തരൂർ പങ്കുവച്ചത്.
കൂപ്പുകൈ ഇമോജിയോടെയാണ് അടുത്ത മുഖ്യമന്ത്രി ആകാനുള്ള തന്റെ യോഗ്യത സംബന്ധിച്ച സർവ്വേ ഫലം ശശി തരൂർ പങ്കുവെച്ചത്. 28.3% പേരും ശശി തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവ്വേ നടത്തിയത്.
സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരും കെ സി വേണുഗോപാലിനെ 4.2 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു. 27.1 ശതമാനം ആളുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിശ്ചിതത്വം നേരിടുന്നതായി ഓപ്ഷൻ രേഖപ്പെടുത്തിയത്.
Discussion about this post