തന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് സംസാരിച്ചപ്പോൾ, മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളർമാരെക്കുറിച്ച് തുറന്നുപറഞ്ഞു. ഡെയ്ൽ സ്റ്റെയ്‌നും ജെയിംസ് ആൻഡേഴ്‌സണും ആണ് തനിക്ക് കരിയറിൽ ഏറ്റവും അതികം വെല്ലുവിളി സൃഷ്‌ടിച്ച താരം എന്ന് ധവാൻ പറഞ്ഞു.
“ഡെയ്ൽ സ്റ്റെയ്ൻ എപ്പോഴും നേരിടാൻ ബുദ്ധിമുട്ടുള്ള താരമായിരുന്നു. നല്ല വേഗത, ആക്രമണാത്മകത, കഴിവ്, ആ ഉഗ്രമായ രൂപം എന്നിവ ചേരുമ്പോൾ അവനെ നേരിടാൻ ബുദ്ധിമുട്ടി.” ധവാൻ പറഞ്ഞു. മിന്നുന്ന വേഗതയ്ക്കും കഠിനാദ്ധ്വാനത്തിനും പേരുകേട്ട സ്റ്റെയ്ൻ, മികച്ച ബാറ്റ്‌സ്മാൻമാരെ പോലും പലപ്പോഴും തകർത്തു. ധവാനും അതിന്റെ ഒരു ഇരയായിരുന്നു.
” ജെയിംസ് ആൻഡേഴ്സണും നേരിടാൻ ബുദ്ധിമുട്ടുള്ള താരമായിരുന്നു. അവന്റെ സ്കില്ലും വേഗതയും എല്ലാം മികച്ചതായിരുന്നു.” താരം ഓർത്തു. ഈ രണ്ട് താരങ്ങളും സ്കില്ലും കൊണ്ടും മികവും കൊണ്ടും മാത്രമല്ല മറിച്ച് സ്ലെഡ്ജിങ് കൊണ്ടും എതിരാളികളെ തകർക്കുമായിരുന്നു എന്ന് പറഞ്ഞ ധവാൻ സ്ലെഡ്ജിങ് ആരെങ്കിലും നടത്തിയാൽ അവരോട് അതെ നാണയത്തിൽ മറുപടി നൽകുന്നതിനേക്കാൾ മികച്ച ബാറ്റിംഗ് നടത്തി അവർക്ക് തിരിച്ചടി നൽകാൻ താൻ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞിരിക്കുകയാണ്.
ഒരു ദശാബ്ദത്തിലേറെ നീണ്ട മികച്ച ക്രിക്കറ്റ് കരിയറിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിച്ച ധവാൻ, മൂന്ന് ഫോർമാറ്റുകളിലുമായി 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 ടി20കളും കളിച്ചിട്ടുണ്ട്. യഥാക്രമം 2315, 6793, 1579 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
Discussion about this post