ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് ശുഭ്മാൻ ഗിൽ ഇതുവരെ 585 റൺസ് നേടിയിട്ടുണ്ട്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 430 റൺസ് നേടിയപ്പോൾ, മത്സരം ഇന്ത്യ ജയിക്കുകയും അഞ്ച് മത്സരങ്ങളുള്ള പരമ്പര സമനിലയിലാക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിംഗ്സിൽ 269 റൺസും പിന്നീട് രണ്ടാം ഇന്നിംഗ്സിൽ 161 റൺസും നേടി. എഡ്ജ്ബാസ്റ്റണിൽ ഒരുപാട് റെക്കോഡുകൾ ഗിൽ സ്വന്തമാക്കിയിരുന്നു. ഒരു ഇന്നിംഗ്സിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് വിരാട് കോഹ്‌ലിയുടെ റെക്കോഡ് ഗിൽ സ്വന്തമാക്കിയിരുന്നു. ഒരു സെന രാജ്യത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി മാറിയ ഗിൽ ഒരേ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി.
പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ കൂടി ബാക്കി നിൽക്കെ, ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ചില റെക്കോഡുകൾ എന്നെന്നേക്കുമായി തിരുത്തിയെഴുതാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റുകളിലും ഇന്ത്യൻ നായകൻ തന്റെ മികവ് തുടർന്നാൽ, മഹാനായ ഡോൺ ബ്രാഡ്മാൻ സ്ഥാപിച്ച രണ്ട് ലോക റെക്കോർഡുകളെങ്കിലും അദ്ദേഹം തകർക്കും എന്ന് കരുതപ്പെടുന്നു.
റെക്കോഡുകൾ നോക്കാം:
ക്യാപ്റ്റനെന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ്
1936-37 ലെ ആഷസിൽ ബ്രാഡ്മാൻ നേടിയ 810 റൺസ് എന്ന റെക്കോർഡാണ് ഗില്ലിന് മുന്നിൽ ഉള്ള ഏറ്റവും വലിയ വെല്ലുവിളി. ആ നേട്ടം മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റന് 225 റൺസ് കൂടി ആവശ്യമാണ്. മൂന്ന് മത്സരങ്ങളും അത് വഴി ആറ് ഇന്നിംഗ്‌സും കിട്ടും എന്നിരിക്കെ ഗിൽ അത് നേടും എന്ന് തന്നെയാണ് കരുതപെടുന്നത്.
ഒരു ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് (മൊത്തത്തിൽ)
ഒരു ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് (മൊത്തത്തിൽ) ശുഭ്മാൻ ഗിൽ എന്ന ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരന്റെ റെക്കോഡും ഗില്ലിന് മനസ് വെച്ചാൽ മറികടക്കാം. ഒരു ടെസ്റ്റ് പരമ്പരയിൽ ഇതുവരെ നേടിയ ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോഡ് ബ്രാഡ്മാന്റെ പേരിലാണ്. 1930-ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയിൽ 974 റൺസ് ആണ് ബ്രാഡ്മാൻ നേടിയത്.
Discussion about this post