ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ആരംഭിക്കുനത്തിന് മുമ്പ് ഇന്ത്യക്ക് വമ്പൻ തിരിച്ചടി. യുവതാരം അർശ്ദീപ് സിങ് പരിക്കുകാരണം അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന കാര്യത്തിൽ സ്ഥിതീകരണം വന്നിരിക്കുകയാണ്. പരിശീലനം നടത്തുന്നതിനിടെ താരത്തിന്റെ കൈക്ക് പറ്റുക ആയിരുന്നു. അടുത്ത മത്സരത്തിന് മുമ്പ് പരിക്ക് മാറി താരം തിരിച്ചെത്തും എന്ന് ആദ്യം കരുതി എങ്കിലും നിലവിൽ താരം കളിക്കില്ല എന്ന് ബിസിസിഐ സ്ഥിതീകരിച്ചിട്ടുണ്ട്.
26 വയസ്സുള്ള താരത്തെ ഈ പരമ്പരയിലാണ് ആദ്യമായി പരിഗണിക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചില്ല പകരം പ്രസീദ് കൃഷ്ണ, ആകാശ് ദീപ് എന്നിവരെ മാനേജ്മെന്റ് തിരഞ്ഞെടുത്തു. “അദ്ദേഹത്തിന്റെ കൈക്ക് തുന്നലുകളുണ്ട്, നാലാം ടെസ്റ്റിനുള്ള സെലക്ഷന് അദ്ദേഹം ഉണ്ടാകില്ല. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായി അദ്ദേഹം സുഖം പ്രാപിക്കുമോ എന്ന് ടീം ശ്രദ്ധിക്കും” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
താരത്തെ കൂടാതെ ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. പേസർമാരുടെ പരിക്കുകൾ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ്. നാലും അഞ്ചും മത്സരത്തിൽ ഇതിനാൽ തന്നെ ബുംറയെ കളിപ്പിക്കാൻ ഇന്ത്യൻ ടീം നിർബന്ധിതരാകും. പരമ്പരയിൽ ബുംറ മികച്ച ഫോമിലാണ് കളിക്കുന്നത് എങ്കിലും ഇപ്പോൾ പിന്നിലാണ്( 1-2)
അർഷ്ദീപ് സിംഗും ആകാശ് ദീപും പുറത്തായാൽ, ഇന്ത്യ ബുംറ, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ എന്നിവരെ ടീമിന് ഇനിയുള്ള മത്സരങ്ങളിൽ കളത്തിലിറക്കേണ്ടിവരും.
Discussion about this post