Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തങ്ങൾക്കിടയിലുള്ള അസൂയയും അഭിപ്രായവ്യത്യാസവും, അശ്വിനും ഹർഭജനും പറഞ്ഞത് ഇങ്ങനെ; വീഡിയോ കാണാം

by Brave India Desk
Jul 20, 2025, 01:59 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സ്പിൻ ഇതിഹാസങ്ങളായ രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിംഗും തങ്ങൾക്കിടയിൽ ഉള്ള അഭിപ്രായവ്യത്യാസവും അസൂയയും സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് മൗനം വെടിഞ്ഞു. ഒരു സംഭാഷണത്തിനിടെ, തന്റെ വിജയത്തിൽ അശ്വിന് അസൂയ തോന്നുന്നുണ്ടോ എന്ന് താരത്തോട് ചോദിച്ചു. ഒരു ഘട്ടത്തിൽ അസൂയ തോന്നിയാൽ തന്നെ , താൻ ഒരു മനുഷ്യനാണെന്ന് അശ്വിൻ മറുപടി നൽകി.

മുൻ ഓഫ് സ്പിന്നർമാരായ ഹർഭജനും അശ്വിനും രാജ്യത്തെ പ്രതിനിധീകരിച്ച ഏറ്റവും മികച്ച രണ്ട് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ടെസ്റ്റ് ഫോർമാറ്റിൽ. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകൾ കളിച്ച ഹർഭജൻ 32.46 ശരാശരിയിൽ 417 വിക്കറ്റുകൾ നേടി, 25 അഞ്ച് വിക്കറ്റ് നേട്ടങ്ങളും അഞ്ച് 10 വിക്കറ്റ് നേട്ടങ്ങളും നേടി. 106 ടെസ്റ്റുകൾ കളിച്ച അശ്വിൻ 24 ശരാശരിയിൽ 537 വിക്കറ്റുകൾ നേടി, 37 അഞ്ച് ഫേറുകളും എട്ട് 10 വിക്കറ്റ് നേട്ടങ്ങളും നേടി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഹർഭജന് പകരക്കാരനായി അശ്വിൻ എത്തിയതോടെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാക്കിയാതായി അഭ്യൂഹങ്ങൾ പരന്നു. കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന പരമ്പരയുടെ മൂന്നാം സീസണിന്റെ ടീസറിൽ, രണ്ട് മുൻ സ്പിന്നർമാരും വിവാദത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഹർഭജന്റെ ചോദ്യത്തിന് അശ്വിൻ ഇങ്ങനെ പറഞ്ഞു :

“അതിന് ഉത്തരം പറയാൻ പറയുന്നതിന് മുമ്പ്, ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ. ആളുകൾ എല്ലാം അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുന്നു. ഉദാഹരണത്തിന്, ആളുകൾ എനിക്ക് എതിരെ എന്തെങ്കിലും പറഞ്ഞാൽ, മറ്റുള്ളവർ അവരുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമെന്ന് അവർ വിശ്വസിക്കുന്നു. ഹർഭജനോട് എനിക്ക് അസൂയ തോന്നുന്നു എന്ന് ആരെങ്കിലും കമെന്റ് പറഞ്ഞാൽ അവർ ഓർക്കും അതൊക്കെ സത്യം ആരെങ്കിലും വിശ്വസിക്കും എന്ന്.”

മറുപടിയായി ഹർഭജൻ പറഞ്ഞു:

“എനിക്ക് നിങ്ങളോട് അസൂയ ഉണ്ടെന്നോ? നിങ്ങൾ ഇന്ന് എന്റെ കൂടെ ഇരിക്കുന്നു, നമ്മൾ ദീർഘനേരം സംസാരിച്ചു. ഞാൻ അത്തരത്തിലുള്ള ആളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

സംഭാഷണം തുടർന്നുകൊണ്ട്, അശ്വിൻ ഇങ്ങനെ പറഞ്ഞു:

“ഒരു ഘട്ടത്തിൽ നിങ്ങൾക്ക് അസൂയ തോന്നിയാൽ പോലും, അത് ന്യായമാണ്. അതാണ് എന്റെ അഭിപ്രായം. നാമെല്ലാവരും മനുഷ്യരായതിനാൽ ഞാൻ അത് ഒരിക്കലും തെറ്റായ രീതിയിൽ എടുക്കില്ല. സ്വാഭാവികമായും, അത് അങ്ങനെയായിരിക്കും.”

പ്ലെയിങ് ഇലവനിൽ വാഷിംഗ്ടൺ സുന്ദറിനെക്കാൾ മുൻഗണന നൽകിയതിനാലാണ് താൻ വിരമിച്ചതെന്ന വാദവും ചർച്ചയ്ക്കിടെ അശ്വിൻ തള്ളിക്കളഞ്ഞു. 38-കാരൻ പറഞ്ഞു: “ചിലർ വിശ്വസിക്കുന്നത് ഞാൻ വാഷിംഗ്ടൺ സുന്ദർ കാരണമാണ് വിരമിച്ചതെന്ന്. അദ്ദേഹം ഇപ്പോൾ നന്നായി കാര്യങ്ങൾ ചെയ്യുന്നു. ഇതെല്ലാം മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്.”

ഹർഭജൻ 2021 ഡിസംബറിൽ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിച്ചപ്പോൾ, 2024 ഡിസംബറിൽ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ മധ്യത്തിൽ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

 

View this post on Instagram

 

A post shared by Kutti Stories with Ash (@crikipidea)

Tags: bcciharbhajan singhravichandran ashwin
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies