34000+ അന്താരാഷ്ട്ര റൺസും 100 സെഞ്ച്വറിയും നേടിയിട്ടുള്ള, “ക്രിക്കറ്റിന്റെ ദൈവം” എന്നറിയപ്പെടുന്ന, സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് വരെ ക്രിക്കറ്റ് കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. ഷോട്ട് സെലക്ഷൻ, സ്കിൽ, ഫിറ്റ്നസ്, ഇന്ത്യൻ ടീമിനായി 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തെ ഇവയെല്ലാം സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, കളിയിൽ ഇത്രയധികം വിജയിച്ചിട്ടും, ഒരിക്കലും ഫോം നഷ്ടപെട്ട് നിൽക്കുമ്പോൾ എന്താണ് പ്രശ്നം എന്ന് അറിയാതെ നിൽകുമ്പോൾ തന്റെ ആം ഗാർഡ് ക്രമീകരിക്കാൻ ഒരു ജനപ്രിയ ഹോട്ടലിലെ ഒരു വെയിറ്റർ സച്ചിനൊരു ഉപദേശം നൽകി.
അത്രയും നാളും താൻ നോക്കിയിട്ടും കണ്ട് പിടിക്കാത്ത ആ പ്രശ്നം വെയിറ്റർ കണ്ടുപിടിച്ചെന്നും അതോടെ തന്റെ ബുദ്ധിമുട്ട് മാറി ഫോമിൽ എത്തിയെന്നും സച്ചിൻ പറഞ്ഞു. സംഭവം ഇങ്ങനെ: ” അന്ന് ഞാൻ ഒരു ഹോട്ടലിൽ ഇരിക്കുക ആയിരുന്നു. അപ്പോൾ ഒരു വെയിറ്റർ എന്റെ അടുത്ത് വന്ന് പറഞ്ഞു, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. ഞാൻ പറഞ്ഞു, പറയുക ഒരു പ്രശ്നവും ഇല്ല. അപ്പോൾ അയാൾ പറഞ്ഞു എന്റെ എൽബോ ഗാർഡ് ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നും അതിൽ പ്രശ്നങ്ങൾ ഉണ്ടെന്നും. അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം എന്റെ എൽബോ ഗാർഡിൽ പന്ത് ഇടിച്ചിരുന്നു. അപ്പോഴാണ് എൽബോ ഗാർഡിലെ പാഡിംഗ് അപര്യാപ്തമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ഉടൻ തന്നെ എന്റെ എൽബോ ഗാർഡ് പുനർരൂപകൽപ്പന ചെയ്തു. അതോടെ ഞാൻ ഫോമിലായി.”
അത് കൂടാതെ ഒരാളിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് വലിയ കുറവായി കാണേണ്ടെന്നും ആരിൽ നിന്നാണ് എന്ത് അറിവ് കിട്ടുക എന്ന് പറയാൻ പറ്റില്ല എന്നും സച്ചിൻ പറഞ്ഞു. എല്ലാവരും ക്രിക്കറ്റ് വിദഗ്ധരായ ഒരു രാജ്യമാണ് ഇന്ത്യ എന്നും അതിനാൽ ആരുടെയെങ്കിലും ഉപദേശം ശരിക്കും മെച്ചപ്പെടാൻ സഹായിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പരാമർശിച്ചു.
എന്തായാലും തന്നെ ഉപദേശിച്ച ആ വെയിറ്ററെ പിന്നെ ഒരുപാട് തിരഞ്ഞെങ്കിലും സച്ചിന് കണ്ടെത്താനായില്ല. പിന്നെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ വെയിറ്റർ തന്നെ സച്ചിന്റെ അടുത്തേക്ക് എത്തുക ആയിരുന്നു. ആ ചിത്രങ്ങൾ വൈറലായിരുന്നു.
Discussion about this post