ക്രിക്കറ്റ് വലിയ ഒരു മാറ്റത്തിലൂടെ കടക്കാൻ പോകുന്ന കാലഘട്ടമാണ് വരാൻ പോകുന്നത് എന്ന് പറയാം. 2026 സെപ്റ്റംബറിൽ പുരുഷ ടി20 ചാമ്പ്യൻസ് ലീഗ് പുനരാരംഭത്തിലേക്ക് അടുക്കുമ്പോൾ, ടെസ്റ്റ് ഫോർമാറ്റിന്റെ ഭാവിയെ സമൂലമായി മാറ്റിമറിച്ചേക്കാവുന്ന ഒരു തീരുമാനവും ഐസിസി പരിഗണിക്കുന്നു: “ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പരിമതപ്പെടുത്താൻ”
സിഡ്‌നി മോർണിംഗ് ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, സിംഗപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി യോഗത്തിൽ നിരവധി ക്രിക്കറ്റ് ബോർഡുകൾ ചാമ്പ്യൻസ് ലീഗ് ടി20 (CLT20) പുനരുജ്ജീവിപ്പിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 2009 മുതൽ 2014 വരെ നടന്ന ഇപ്പോൾ പ്രവർത്തനരഹിതമായ ടൂർണമെന്റിൽ, യുവേഫയുടെ ചാമ്പ്യൻസ് ലീഗിന്റെ മാതൃകയിൽ ലോകമെമ്പാടുമുള്ള മികച്ച ടി20 ഫ്രാഞ്ചൈസികൾ പങ്കെടുത്തിരുന്നു.
സാമ്പത്തിക അപര്യാപ്തത കാരണം ഒരു ദശാബ്ദം മുമ്പ് ഈ ടൂർണമെന്റ് നിർത്തിയെങ്കിലും ആഗോളതലത്തിൽ ടി20 ലീഗുകളുടെ ദ്രുതഗതിയിലുള്ള വാണിജ്യവൽക്കരണം ഐസിസിയെ ആകർഷിച്ചു. അന്തിമരൂപം ലഭിച്ചാലും പുതിയ ടൂർണമെന്റിനും വെല്ലുവിളികൾ ഉണ്ടാകും. കളിക്കാരുടെ പൂൾ തീരുമാനിക്കൽ ആനി ഏറ്റവും വലിയ വെല്ലുവിളി. ഫ്രാഞ്ചൈസി ഉടമകൾ ഇപ്പോൾ ഒന്നിലധികം ലീഗുകളിലേക്ക് വ്യാപിക്കുകയും മത്സരങ്ങളിൽ കളിക്കാരെ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനാൽ, സങ്കീർണ്ണമായ യോഗ്യതാ നിയമങ്ങൾ ഐസിസിക്ക് പരിഹരിക്കേണ്ടിവരും. സ്‌പോൺസർഷിപ്പ് കാര്യത്തിലും നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വരും.
ഈ നിർദേശത്തിനും ടൂർണമെന്റ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിന് വിപരീതമായി, ടെസ്റ്റ് ക്രിക്കറ്റിൽ ഉടൻ തന്നെ ഒരു കുറവ് വരുത്താൻ സാധ്യതയുണ്ട്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഒരു പരിധി നിശ്ചയിക്കുന്നത് ഇതേ ഐസിസി യോഗം പര്യവേക്ഷണം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
ഐസിസിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സഞ്ജോഗ് ഗുപ്ത ഈ വിഷയത്തിൽ നിർണായക നിലപാടാണ് പറയുന്നത്. “കളി ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് സൂചിപ്പിക്കുന്നതിന് മതിയായ ഡാറ്റയുണ്ട്. ആരും ആഗ്രഹിക്കാത്ത ഒരു ഉൽപ്പന്നം നിങ്ങൾ നൽകുന്നത് തുടരുകയാണെങ്കിൽ… ഉൽപ്പന്നത്തിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തുടർന്നും ബാധിക്കും. ബ്ലാക്ക്‌ബെറി ഒരു ഘട്ടത്തിൽ അപ്രത്യക്ഷമായി… അത് മറ്റൊരു ഉൽപ്പന്നം ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.”
Discussion about this post