മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ അൻഷുൽ കംബോജിനെ, സഹീർ ഖാൻ, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും കഴിവുള്ള താരങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിരിക്കുകയാണ്. അടുത്തിടെ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, പേസ് ജോഡിയായ ആകാശ് ദീപ്, അർഷ്ദീപ് സിംഗ് എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കാംബോജിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്.
“അൻഷുലിന്റെ ഏറ്റവും മികച്ച കാര്യം, അദ്ദേഹം പദ്ധതി മനസിലാക്കി കളിക്കുന്നു എന്നതാണ്. പദ്ധതിയെക്കുറിച്ച് ചോദിച്ചാൽ ഞാൻ നിരവധി ഫാസ്റ്റ് ബൗളർമാരെ കണ്ടിട്ടുണ്ട്, അവർ സ്വയം പ്രകടിപ്പിക്കാനും കളി ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിൽ’ പറഞ്ഞു.
“എന്നാൽ അൻഷുലിന് പദ്ധതികൾ ഉണ്ട്. എങ്ങനെ പ്രകടനം നടത്തണമെന്ന് അറിയാം. പല ഫാസ്റ്റ് ബൗളർമാർക്കും ഉള്ള ഒരു സ്വഭാവമല്ല അത്. സഹീർ ഖാൻ, ബുംറ എന്നിവർ ആ കാര്യത്തിൽ മികച്ചവരാണ്. അൻഷുലും ആ വൈവിധ്യത്തിൽ പെട്ടയാളാണ്. ഞാൻ കഴിവിനെ അല്ല താരതമ്യം ചെയ്യുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയുടെ മുന്നോടിയായി 24 കാരനായ താരം ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്കുവേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന താരം ബുംറ, സിറാജ് തുടങ്ങിയവർ ഉള്ള ഇന്ത്യൻ അറ്റാക്കിൽ വന്നാൽ അത് ടീമിന് ഗുണം ചെയ്യും എന്നാണ് അശ്വിൻ വിശ്വസിക്കുന്നത്.
എന്തായാലും പരമ്പരയിലെ നാലാമത്തെ മത്സരം നാളെ നടക്കുമ്പോൾ ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ എന്തൊക്കെ ആണെന്ന് കണ്ടറിയണം.
Discussion about this post