പൂർണതയുള്ള ഒരു ക്രികാറ്റ് താരവും ഇന്ന് ലോകത്തിൽ ഇല്ല. പക്ഷേ പൂർണതയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളുണ്ടെങ്കിൽ, ഹർഭജൻ സിംഗിന്റെ അഭിപ്രായത്തിൽ ഉള്ള ഒരേയൊരു പേര് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഹർഭജൻ 20 വർഷത്തിലേറെയായി സച്ചിന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ ഓർമയിൽ ഉള്ള സച്ചിന്റെ ഒരു കഥ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
“പാജി (ജൂനിയർ ടീമംഗങ്ങൾ സച്ചിനെ അങ്ങനെയാണ് വിളിക്കുന്നത്) ഞാൻ കണ്ടിട്ടുള്ളതിൽ പൂർണതയുള്ള താരം അവനാണ്. ഒരുപാട് ആരാധകരും ബ്രാൻഡ് മൂല്യവും ഒകെ ഉള്ള സച്ചിൻ എത്രയോ മാന്യമായിട്ട് ജീവിക്കുന്നു എന്ന് നോക്കുക. അയാൾ അത്രമാത്രം നല്ലവനാണ്.” സച്ചിനെ ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സച്ചിനെ എന്തുകൊണ്ട് താൻ പൂർണതയുള്ള താരം എന്ന് കാണിക്കാൻ ഹർഭജൻ ഒരു കഥയും പറഞ്ഞു. അത് ഇങ്ങനെ: “സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിഭ മനസ്സിലാക്കാൻ ഒരു ചെറിയ കഥ മതിയാകും. 2003-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ സച്ചിൻ ഒരു ദിവസം പോലും നെറ്റ്സിൽ ബാറ്റ് ചെയ്തില്ല.”
“ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് ആ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ജവഗൽ ശ്രീനാഥ്, ആശിഷ് നെഹ്‌റ, സഹീർ ഖാൻ, അനിൽ കുംബ്ലെ, ഞാൻ ആരെയും അയാൾ നെറ്റ്സിൽ നേരിട്ടില്ല” ഹർഭജൻ ഓർമ്മിച്ചു. നെറ്റ്സിൽ കളിക്കാതെ ഇരുന്നിട്ടും സെഞ്ചൂറിയനിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസ് ഉൾപ്പെടെ 600-ലധികം റൺസുമായി സച്ചിൻ ടൂർണമെന്റ് പൂർത്തിയാക്കി. ഷോയിബ് അക്തർക്ക് എതിരെ ഷോർട്ട് ബോളിൽ തേർഡ് മാനെ മറികടന്ന് നേടിയ സച്ചിൻ കളിച്ച ആ ഷോട്ട് ക്രിക്കറ്റ് ലോകകപ്പ് ചാരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമാണ് .
ഇന്നത്തെ പോലെ ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ് ഒന്നും ഇല്ലാത്ത കാലം ആയിരുന്നിട്ട് കൂടി സച്ചിൻ ആകെ ചെയ്തിരുന്നത് ടീമിന്റെ ഭാഗമായി യാത്ര ചെയ്ത വ്യക്‌തിയോടൊപ്പം ത്രോ ഡൌൺ സെക്ഷന്റെ ഭാഗമാക്കുക എന്നത് ആയിരുന്നു എന്നും അത് മണിക്കൂറികൾ തുടരുമായിരുന്നു എന്നുമാണ്. അന്ന് ലോകകപ്പിൽ കളിക്കുന്ന ഓരോ താരത്തിനെതിരെയും സച്ചിന് തന്ത്രങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ അയാൾ വിജയിച്ചു എന്നും ഹർഭജൻ പറഞ്ഞു.
തന്റെ ഏറ്റവും മികച്ച ദിനങ്ങളിൽ താൻ എറിയുന്ന ദൂസര കളിക്കാൻ ഒരു ബാറ്റ്‌സ്മാനും സാധിച്ചില്ല എന്നും എന്നാൽ സച്ചിന് അതൊക്കെ സിമ്പിൾ ആയിരുന്നു എന്നും ഹർഭജൻ ഓർത്തു.
Discussion about this post