ഇന്ത്യയ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്ന് മാഞ്ചസ്റ്ററിൽ നടക്കാൻ പോകുകയാണ്. ആദ്യ മൂന്ന് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ( 2 – 1 ) മുന്നിലാണ്. ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിൽ ജീവൻ നിലനിർത്താൻ ഈ മത്സരം ജയിക്കേണ്ടത് പ്രധാനമാണ്. പരിക്കിന്റെ ബുദ്ധിമുട്ടുകളാണ് ഇനിയാണ് ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. ആരൊക്കെ ഇലവനിൽ ഉണ്ടാകും എന്നത് അതിനാൽ തന്നെ കണ്ടറിയണം.
കരുൺ നായരുടെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ താരത്തെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്. എന്തായാലും താരത്തെ പുറത്താക്കി ഇന്ന് അഭിമന്യു ഈശ്വരനെ ടീമിൽ കൊണ്ടുവരണം എന്ന് പലരും പറയുമ്പോൾ അത് ഒരു കാരണവശാലും ചെയ്യരുതെന്നും അങ്ങനെ ഒന്ന് സംഭവിച്ചാൽ അത് താരത്തോട് ചെയ്യുന്ന അനീതി ആയിരിക്കും എന്ന് പറയുകയാണ് രവിചന്ദ്രൻ അശ്വിൻ.
“അഭിമന്യു ഈശ്വരനെ കളിപ്പിച്ചാൽ അത് അദ്ദേഹത്തോടുള്ള അനീതിയായിരിക്കും. ഈ ടെസ്റ്റിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് ചിലർ കൗതുനു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികച്ച ബാറ്റിംഗിനെക്കുറിച്ച് ചിലർ സോഷ്യൽ മീഡിയ റീലുകൾ പോസ്റ്റ് ചെയ്തേക്കാം. അദ്ദേഹം നന്നായി കളിക്കുന്നു. ഞാൻ അദ്ദേഹത്തിന് എപ്പോഴും മികച്ചത് ആശംസിക്കുന്നു,. ഈ ലോകത്തിലെ എല്ലാ നന്മകളും അദ്ദേഹം അർഹിക്കുന്നു. എന്നാൽ അദ്ദേഹം ഒരു ടെസ്റ്റ് കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്താൽ എന്തുചെയ്യും? അടുത്തതായി നിങ്ങൾ ആരെയാണ് കൊണ്ടുവരിക? ടീമിന് ഇപ്പോൾ ആവശ്യം സ്ഥിരതയാണ്.”
നാലാം ടെസ്റ്റ് കളിച്ച് പരാജയപ്പെട്ടാൽ, ഈശ്വരൻ, കരുൺ നായർ, സായ് സുദർശൻ എന്നിവരുൾപ്പെടെ മൂന്ന് പേരും ടീമിലെ അവരുടെ പങ്കിനെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും വ്യക്തതയില്ലാതെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, കരുണിനെ ഒഴിവാക്കിയാൽ, മൂന്ന് പേരോടും നീതി പുലർത്താൻ സായ് സുദർശൻ പകരം കളിക്കണമെന്ന് അശ്വിൻ വിശ്വസിക്കുന്നു.
Discussion about this post