ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് ഓപ്പണർമാർ ഉപയോഗിച്ച തന്ത്രത്തെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ചൊവ്വാഴ്ച വിമർശിച്ചു. ക്രീസിൽ 90 സെക്കൻഡ് വൈകി ഇംഗ്ലണ്ട് താരങ്ങൾ എത്തിയത് കളിയുടെ ആത്മാവിനെ നശിപ്പിച്ചത് പോലെ ആയിരുന്നു എന്ന് ഗിൽ പറഞ്ഞു. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച ഗിൽ, മൂന്നാം മത്സരത്തിനിടെ മൈതാനത്തെ സംഘർഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഗിൽ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.
ഗിൽ പറഞ്ഞത് ഇങ്ങനെ “അതെ, ധാരാളം ആളുകൾ ആ മത്സരത്തെക്കിറിച്ച് സംസാരിക്കുന്നുണ്ട്. അതിനാൽ ഞാൻ ഒന്ന് പറഞ്ഞു നിർത്തട്ടെ, ആ ദിവസം കളി അവസാനിക്കാൻ ഏഴ് മിനിറ്റ് കളി ബാക്കിയുണ്ടായിരുന്നു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ 90 സെക്കൻഡ് വൈകിയാണ് ക്രീസിൽ എത്തിയത്. 10 അല്ല, 20 അല്ല, 90 സെക്കൻഡ് വൈകി,” ഗിൽ പറഞ്ഞു.
തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“അതെ, മിക്ക ടീമുകളും ഇത് (വൈകൽപ്പിക്കൽ തന്ത്രം) ഉപയോഗിക്കുന്നു. ഞങ്ങൾ ആ സ്ഥാനത്താണെങ്കിൽ പോലും, അന്ന് കുറഞ്ഞ ഓവറുകൾ കളിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുമായിരുന്നു, പക്ഷേ അത് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ഇത് ഒരു മര്യാദ ഇല്ലാത്ത രീതിയിലാണ് കാര്യങ്ങൾ ഇംഗ്ലണ്ട് കൈകാര്യം ചെയ്യുന്നത്.”
“പക്ഷേ, ക്രീസിൽ 90 സെക്കൻഡ് വൈകിയെത്തിയതും ശേഷം ഫിസിയോയെ വിളിച്ച് വരുത്തിയതുമൊക്കെ ശരിയായ രീതിയായിട്ടല്ല എനിക്ക് തോന്നുന്നത്. ആ സംഭവത്തിലേക്ക് കടന്നപ്പോൾ ഞങ്ങൾ അങ്ങനെ പെരുമാറി. അതിൽ ഞാൻ അഭിമാനിക്കുന്നു എന്നൊന്നും പറയില്ല. അന്നത്തെ സഹചാര്യത്തിൽ അങ്ങനെ സംഭവിച്ചത് പോയതാണ്.”
ഗില്ലിന്റെ പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുമ്പ്, സംസാരിച്ച ബെൻ സ്റ്റോക്സ് ഇന്ത്യ ഇങ്ങോട്ട് സ്ലെഡ്ജ് ചെയ്താൽ തങ്ങൾ വെറുതെ ഇരിക്കില്ല എന്ന് പറഞ്ഞിരുന്നു.
Discussion about this post