അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ചെയ്തവർക്കെതിരെ നടപടി കടുപ്പിക്കുന്നു. സംഭവത്തിൽ ജമാഅത്തെ നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ ജാമ്യത്തിൽ വിട്ടു.
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപാണ് കസ്റ്റഡിയിലായത്. പരാതി ലഭിച്ചതിനെത്തുടർന്നാണ് നഗരൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Discussion about this post