ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ നടപടികളാരംഭിച്ചെന്ന് റിപ്പോർട്ട്. ജൂലൈ 24 മുതൽ ഇന്ത്യ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു.അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഇന്ത്യ വീണ്ടും ആരംഭിച്ചത്.
ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷോ എന്നിവിടങ്ങളിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ പാസ്പോർട്ടും മറ്റ് ആവശ്യമായ രേഖകളും സമർപ്പിച്ച ശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 2025 ജൂലൈ 24 മുതൽ ഇന്ത്യ സന്ദർശിക്കാൻ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.
2020ലെ ഗാൽവാൻ ഏറ്റുമുട്ടൽ, കൊവിഡ് വ്യാപനം എന്നീ പ്രതിസന്ധികൾ മൂലമാണ് ചൈനീസ് വിനോദസഞ്ചാരികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത്. 2022ൽ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസ നൽകുന്നത് പുനരാരംഭിച്ചെങ്കിലും മറ്റ് നിയന്ത്രണങ്ങൾ തുടരുകയായിരുന്നു.
Discussion about this post