ഇംഗ്ലണ്ട്- ഇന്ത്യ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് വമ്പൻ നിരാശ. സൂപ്പർ താരമായ ഋഷഭ് പന്താണ് ബാറ്റിങ്ങിന്റെ സമയത്ത് ഗുരുതര പരിക്ക് പറ്റി പുറത്തേക്ക് പോയത്. ക്രിസ് വോക്‌സിന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കുന്നതിന്റെ സമയത്ത് ഋഷഭിന്റെ കാൽവിരലിൽ പന്ത് കൊള്ളുക ആയിരുന്നു. ശേഷം വേദന കൊണ്ട് പുളഞ്ഞ താരം ആംബുലൻസ് സഹായത്തിലാണ് മൈതാനം വിട്ടത്.
ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യ ആഗ്രഹിച്ച രീതിയിൽ ഉള്ള തുടക്കമാണ് രാഹുൽ- ജയ്‌സ്വാൾ സഖ്യം ഇന്ത്യക്കായി നൽകിയത്. ആദ്യ വിക്കറ്റിൽ 94 റൺ കൂട്ടിച്ചേർത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രാഹുൽ 46 റൺ നേടി മടങ്ങിയ ശേഷം ക്രീസിൽ എത്തിയത് കരുൺ നായർക്ക് പകരം എത്തിയ സായ് സുദർശൻ ആയിരുന്നു. സായ്- ജയ്‌സ്വാൾ കൂട്ടുകെട്ട് മുന്നോട്ട് പോകുന്നതിനിടെ ടീം സ്കോർ 120 ൽ നിൽക്കുമ്പോൾ 58 റൺ നേടിയ ജയ്‌സ്വാൾ പുറത്തായി. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ ഗില്ലിനും മൂന്നാം മത്സരത്തിലെ പോലെ തന്നെ ഇന്ന് വലിയ സ്കോർ നേടാനായില്ല. 12 റൺ മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്.
ശേഷം സായ് സുദർശൻ- പന്ത് സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയതാണ്. ഒരേ സമയം ക്ലാസും മാസും ആയി കളിക്കുന്ന രണ്ട് താരങ്ങളുടെ കൂട്ടുകെട്ട് ഇന്ത്യക്ക് ആധിപത്യം ഉറപ്പിക്കും എന്ന് തോന്നിച്ച സമയത്താണ് പന്തിന് പരിക്ക് പറ്റിയത്. നടക്കാൻ പോലും സാധികാത്ത താരത്തിന്റെ ചിത്രം അത്ര നല്ല വാർത്തയല്ല ഇന്ത്യൻ ക്യാമ്പിന് നൽകുന്നത്.
എന്തായാലും പന്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഇനി മത്സരത്തിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യകതത വരു. നിലവിൽ 235 – 4 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. പന്ത് മടങ്ങിയതിന് പിന്നാലെ നന്നായി കളിച്ചിരുന്ന സായ് സുദർശൻ ( 61 ) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
FEEL FOR RISHABH PANT, Comeback Stronger. pic.twitter.com/dQ7YXfWg7f
— Johns. (@CricCrazyJohns) July 23, 2025
Discussion about this post