മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇരുവരുടെയും വിവാഹബന്ധം വേർപിരിയും എന്ന ചർച്ചകളിലേക്ക് നയിച്ചത്.
സോഷ്യൽ മീഡിയ ഇൻഫ്ലുയൻസർ നൈല രാജയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് സാനിയയെ തകർത്തത്. സാനിയ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: “നിശബ്ദതയെ സമ്മതമെന്നോ തെളിവുകളുടെ അഭാവമോ ആയി കണക്കാക്കരുത്. ശ്രദ്ധാപൂർവ്വം ചിന്തിച്ചതിന് ശേഷം ഞാൻ ശരിയായ സമയം തിരഞ്ഞെടുക്കുകയാണ്,” അവർ കുറിച്ചു.
നൈല പരസ്യമായി തന്നെ കിംവദന്തികൾ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇമാദ് ഈ വിഷയത്തിൽ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സാനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇമാദിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുകയും ഇമാദ് വസീമിന്റെ ഭാര്യയാണെന്ന് മുമ്പ് കുറിച്ച ബയോ “അനയ ഇമാദിന്റെയും റയാൻ ഇമാദിന്റെയും അമ്മ” എന്ന് മാറ്റുകയും ചെയ്തു. ഇമാദ് ആകട്ടെ തന്റെ പ്രൊഫൈലിൽ സാനിയയുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. പരസ്പരം ഫോളോ ചെയ്തുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ ബന്ധം നിലനിർത്തുന്നു.
ലണ്ടനിൽ ഒരു സ്ത്രീയോടൊപ്പം ഇമാദ് നടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് റൂമറുകൾ ശക്തമായത്. എന്നിരുന്നാലും, താരവുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ നൈല ഈ വിഷയത്തിൽ പറഞ്ഞത് ഇങ്ങനെ : “ഞാനും ഒരു സ്ത്രീയാണ്, അന്തസ്സോടെയും കഠിനാധ്വാനത്തിലൂടെയും ആത്മനിയന്ത്രണത്തോടെയും ഞാൻ എന്റെ ജീവിതം കെട്ടിപ്പടുത്തിട്ടുണ്ട്. ദയവായി അടിസ്ഥാനരഹിതമായ അനുമാനങ്ങൾ ഉന്നയിക്കുന്നത് നിർത്തുക.” അവർ എഴുതി.
View this post on Instagram
Discussion about this post