ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളിൽ അവസരം കിട്ടിയിട്ടും തന്റെ കഴിവ് പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നാലാം ടെസ്റ്റിൽ ഇന്ത്യൻ മാനേജ്‌മെന്റ് ഒടുവിൽ കരുൺ നായരെ പുറത്താക്കി. എട്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വലംകൈയ്യൻ ബാറ്റ്‌സ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. എന്നിരുന്നാലും, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 21.83 ശരാശരിയിൽ 131 റൺസ് മാത്രമേ 33 കാരനായ കരുൺ നായർക്ക് നേടാനായുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അത്ര അവിസ്മരണീയമായിരുന്നില്ല.
ആദ്യ ടെസ്റ്റിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്ത നായർ 0 ഉം 20 ഉം മാത്രമാണ് നേടിയത്. അവസാന രണ്ട് മത്സരങ്ങളിൽ അദ്ദേഹം മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. പക്ഷേ ബാറ്റിംഗ് സ്ഥാനത്ത് വന്ന മാറ്റത്താലും അദ്ദേഹത്തിന്റെ ഭാഗ്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. തുടർന്ന് ജൂലൈ 23 , ബുധനാഴ്ച മാഞ്ചസ്റ്ററിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
മൂന്നാം നമ്പറിൽ നായർ ഒരിക്കലും കളിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പ്രധാന റോളിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിലൂടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടാകില്ലെന്നും മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. എന്നിരുന്നാലും, നായർക്ക് പകരം ടീമിലെത്തിയ ശേഷം ഒന്നാം ദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയ യുവതാരം സായ് സുദർശനെ അദ്ദേഹം പ്രശംസിച്ചു.
“കരുൺ നായർ മൂന്നാം സ്ഥാനത്ത് മുമ്പ് ഒരിക്കലും കളിച്ചിട്ടില്ല. മൂന്നാം നമ്പറിൽ അദ്ദേഹത്തെ കളിപ്പിച്ചതിലൂടെ, കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. എന്നാലും പരമ്പരയിൽ 1 – 2 പിന്നിലായ ഇന്ത്യക്കായി മൂന്നാം നമ്പറിൽ കളിച്ച സായ് സമ്മർദ്ദത്തിലാണ് കളത്തിൽ ഇറങ്ങിയത്. എന്തായാലും കിട്ടിയ അവസരം നന്നായി മുതലെടുത്തു. സമ്മർദ്ദം ഒഴിവാക്കി കളിക്കാൻ പറ്റിയാൽ സായ് മൂനാം നമ്പറിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കും ” അശ്വിൻ പറഞ്ഞു.
Discussion about this post